പൊലീസ് വിശദമായ അന്വേഷണം നടത്തും



 മാനന്തവാടി പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ ഊട്ടിയിൽ  കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസ് അന്വേഷിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരൻ നമ്പൂതിരി പറഞ്ഞു. ഫോണിൽ പരിചയപ്പെട്ട് ഇരുപത്തിനാലാം ദിവസം പ്രതികൾ പെൺകുട്ടികളെ ഊട്ടിയിൽകൊണ്ടുപോയി പീഡിപ്പിച്ചത് നടുക്കുന്നതാണ്. പതിനേഴുകാരിയായ പത്താം ക്ലാസുകാരി പീഡനത്തിന് ഇരയാകുകയും പതിനാല് വയസുള്ള ഏഴാംക്ലസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുറഞ്ഞ ദിവസത്തെ പരിചയത്തിനുള്ളിലാണ് പ്രതികളായ കോഴിക്കോട് വളയം തൊണ്ടിയിൽ പി റിജുവും കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലിൽ അമലും പെൺകുട്ടികളെ കെണിയിൽപ്പെടുത്തിയത്. സുരക്ഷിത താവളം തേടിയാണ് കുട്ടികളെ സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയത്. കഴിഞ്ഞ 16ന് പകൽ രണ്ടോടെയാണ് പെൺകുട്ടികളെ കോളനിക്കടുത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഇവർ കാറിൽ കയറ്റികൊണ്ടുപോയത്. ആദ്യം പനമരത്താണ് എത്തിച്ചത്. പീന്നീടാണ് ഊട്ടി യാത്ര പ്ലാൻ ചെയ്തത്. ദൂരസ്ഥലത്തേക്ക് പോകാൻ പെൺകുട്ടികൾ വിസമ്മതിച്ചിരുന്നു. എന്നാൽ പ്രതികൾ പ്രലോഭിപ്പിച്ച് കൊണ്ടുപോകുയായിരുന്നു. 16ന് കാണാതായ പെൺകുട്ടികൾക്കായി വീട്ടുകാർ അന്വേഷണം നടത്തുന്നതിനടയിൽ 17ന് വൈകിട്ട് ഇവർ തിരിച്ചെത്തുകയും വീട്ടുകാരോട് പീഡന വിവരം പറയുകയുമായിരുന്നു. വീട്ടുകാർ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ഇവർ പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. വനിതാ പൊലീസുകാർ കോളനിയിലെത്തി പെൺകുട്ടികളുടെ മൊഴിയെടുത്തതോടെയാണ് നടുക്കുന്ന പീഡന വിവരം അറിയുന്നത്. 15ന് കുട്ടികളെ കൊണ്ടുപോകാനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീട് 16ലേക്ക് മാറ്റുകയായിരുന്നു. ഊട്ടിയിലെ ലോഡ്ജ് അധികൃതർക്ക് സംശയം തോന്നാത്ത വിധം രണ്ട് മുറികളാണ് പ്രതികളെടുത്തത്. ഒന്നിൽ പെൺകുട്ടികളെ താമസിപ്പിക്കുകയും അടുത്തതിൽ പ്രതികൾ തങ്ങുകയും ചെയ്തു. അർധരാത്രിയോടെയാണ് ഇവർ പെൺകുട്ടികളുടെ മുറിയിലെത്തി പതിനേഴുകാരിയെ പീഡിപ്പിക്കുകയും പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുക്കും. പെൺകുട്ടികളെ കോളനിയിൽനിന്നും ഇപ്പോൾ പഠിക്കുന്ന സ്കൂളിൽനിന്നും മാറ്റും.  Read on deshabhimani.com

Related News