വിജയത്തിന്റെ ത്രിമൂര്‍ത്തികള്‍

ക്വിസ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് അവസാനവട്ട ഒരുക്കത്തില്‍ മുഴുകിയ ഒരു മത്സരാര്‍ഥി


പനമരം > അക്ഷരമുറ്റത്തുനിന്ന് ആശിഷും ആസ്റ്റിനും ആസ്ളിനും മടങ്ങുന്നത് വിജയത്തിന്റെ ത്രിമധുരം നുണഞ്ഞാണ്. കല്ലോടി സ്വദേശികളായ ഈ സഹോദരങ്ങള്‍ ഹയര്‍സെക്കന്‍ഡറി, യുപി വിഭാഗത്തിലാണ് വിജയികളായത്. ആശിഷ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടാംസ്ഥാനവും ആസ്റ്റിന്‍ യുപി വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ആസ്ളിന്‍ രണ്ടാംസ്ഥാനവും നേടി. കല്ലോടി സ്വദേശികളായ തെങ്ങട ഗര്‍വാസീസിന്റെയും(ഷാജി) ഷീജയുടെയും മക്കളാണ് ഈ പ്രതിഭകള്‍. അക്ഷരമുറ്റം മത്സരങ്ങളില്‍ കഴിഞ്ഞ സീസണുകളിലും സജീവമായിരുന്ന ആശിഷ് ആറാം സീസണില്‍ ജില്ലാതല മത്സരത്തില്‍ മൂന്നാംസ്ഥാനക്കാരനായിരുന്നു. സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയാണ് ആശിഷ്. കല്ലോടി എസ്ജെയുപി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥികളാണ് ഇരട്ട സഹോദരന്മാരായ ആസ്റ്റിനും ആസ്ളിനും. രണ്ടാംതവണയാണ് ആസ്ളിന്‍ അക്ഷരമുറ്റത്തെത്തുന്നത്. ഒരുതവണ സംസ്ഥാന മത്സരത്തിലും പങ്കെടുത്തു. ജില്ലാതല മത്സരത്തിലും സംസ്ഥാന മത്സരത്തിലും ഒരുവട്ടം പങ്കെടുത്ത അനുഭവ സമ്പത്തുമായാണ് ആസ്ളിന്‍ ഇക്കുറിയെത്തിയത്.  നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കന്മാര്‍. Read on deshabhimani.com

Related News