പൂപ്പൊലിക്ക് തിരക്കേറുന്നു  അമ്പലവയല്‍ > കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പുഷ്പ-ഫലപ്രദര്‍ശനം പൂപ്പൊലിയില്‍ തിരക്കേറുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൂടുതല്‍ പേരെത്തി. പ്രദര്‍ശനത്തോടൊപ്പം ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. ബുധനാഴ്ച സാരംഗ് ഓര്‍ക്കസ്ട്രയുടെ സംഗീത നിശ അരങ്ങേറി. വ്യാഴാഴ്ച കാളിദാസ കലാകേന്ദ്രത്തിന്റെ സംഗീത നൃത്ത നാടകം 'കരുണ' അവതരിപ്പിക്കും. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സൌജന്യ നിയമ സഹായ ക്ളീനിക്, കര്‍ഷകര്‍ക്കുള്ള സഹായ പദ്ധതികള്‍ വിവരിച്ച് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്റ്റാള്‍, ആര്‍എആര്‍എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. Read on deshabhimani.com

Related News