ആര്‍ട് ഗ്യാലറിയില്‍ 'റിവോള്‍വ്' ചിത്രപ്രദര്‍ശനംമാനന്തവാടി > കേരള ലളിതകലാ അക്കാദമിയുടെ മാനന്തവാടി ആര്‍ട് ഗ്യാലറിയില്‍ 'റിവോള്‍വ്'ചിത്രപ്രദര്‍ശനം തുടങ്ങി. ചിത്രരചനയില്‍ പുതിയ രീതികള്‍ പരീക്ഷിച്ച ചിത്രകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനമാണ്. മാനന്തവാടി സ്വദേശി ബിനീഷ് നാരായണന്‍, തലശ്ശേരി സ്വദേശിനി അമൃത വിശാല്‍, കണ്ണൂര്‍ സ്വദേശി അംജും റിസ്വി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പേപ്പര്‍ പള്‍പ്പ്, ഉണങ്ങിയ പൂവുകള്‍, ഇലകള്‍ എന്നിവയെല്ലാമാണ് ചിത്ര രചനക്ക് ഉപയോഗിച്ചട്ടുള്ളത്. ഓരോന്നും വേറിട്ട് നില്‍ക്കുന്ന ഫ്രെയിമുകളാണ്. ടി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജോസഫ് എം വര്‍ഗീസ്, സണ്ണി മാനന്തവാടി, സരസ്വതി എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News