സുരക്ഷയ്ക്ക് നിര്‍ഭയ

സുരക്ഷയ്ക്കായുള്ള ജനമൈത്രി സമിതി അംഗങ്ങളും നിര്‍ഭയ വളണ്ടിയര്‍മാരും


തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തിനോടനുബന്ധിച്ചസുരക്ഷാ ജോലിക്ക് പൊലീസിനോടൊപ്പം ജനമൈത്രി സമിതിഅംഗങ്ങളും നിര്‍ഭയ വളണ്ടിയര്‍മാരും പങ്കാളികളാകും. 100 ജനമൈത്രി അംഗങ്ങളും 50 നിര്‍ഭയവനിതാ വളണ്ടിയര്‍മാരുമാണ് തൃശൂര്‍ സിറ്റിപൊലീസിനോടൊപ്പം സുരക്ഷാ ജോലിക്ക് പങ്കുചേരുന്നത്. സ്ത്രീസുരക്ഷയ്ക്കും സംരക്ഷണത്തിനും ഊന്നല്‍കൊടുത്ത്  സര്‍ക്കാര്‍ ആവിഷ്കരിച്ച നിര്‍ഭയപദ്ധതിയിലേക്ക് പ്രത്യേകപരിശീലനം ലഭിച്ച വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്ത് നിര്‍ഭയ സ്പെഷ്യല്‍പൊലീസ് ജാക്കറ്റ് വളണ്ടിയര്‍മാര്‍ക്ക് വിതരണം ചെയ്തു. അസി. പൊലീസ് കമീഷണര്‍മാരായ എം കെ ഗോപാലകൃഷ്ണന്‍, ബാബു കെ തോമസ്, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ബി ശുഭാവതിഎന്നിവരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.  Read on deshabhimani.com

Related News