അന്ന് കെസുപാട്ടിലെ വിനീതന്‍ ഇന്ന് തിളങ്ങും വിനീതായി

2000ല്‍ പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിനീത് ശ്രീനിവാസന്‍ മാപ്പിളപ്പാട്ട് പാടുന്നു


 തൃശൂര്‍ > 2000ല്‍ സ്കൂള്‍ കലോത്സവവേദിയില്‍  മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പാടി വേദി കീഴടക്കിയ ഈ വിനീതബാലന്റെ യഥാര്‍ഥ കഴിവ് സത്യത്തില്‍ അന്നാരും തിരിച്ചറിഞ്ഞില്ല. പക്ഷേ, ഇന്നാ യുവാവിനെ കണ്ടാല്‍ ആളുകൂടും. തിക്കും തിരക്കുമാവും. പാലക്കാട്ട് നടന്ന 40ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തലശേരി നിര്‍മലഗിരി റാണിജയ് ഹൈസ്കൂളിലെ അന്നത്തെ കുട്ടി ഇന്ന് സിനിമാലോകത്തെ സകലകലാവല്ലഭനാണ്. പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍   ശ്രീനിവാസന്റെ മകനായി മാത്രമാണ് വിനീതിനെ ജനം തിരിച്ചറിഞ്ഞത്.  കലോത്സവജേതാക്കളുടെ പട്ടികയില്‍ വിനീത് ശ്രീനിവാസന്‍ ഇടംപിടിച്ചെങ്കിലും ശ്രദ്ധനേടിയില്ല.  എന്നാല്‍  കഠിനാധ്വാനത്തിലൂടെ സിനിമാലോകം കീഴടക്കുകയായിരുന്നു.  പിന്നണിഗായകനായാണ് സിനിമയില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് നടനായി തിളങ്ങി. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ എല്ലാമേഖലയിലും വിനീതനായി തിളങ്ങി. സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് നടനായി രംഗപ്രവേശം. ഒരു വടക്കന്‍സെല്‍ഫിയിലൂടെ തിരക്കഥയില്‍ വീരഗാഥ രചിച്ചു. തട്ടത്തിന്‍ മറയത്തിലൂടെ പ്രേക്ഷകരെ പ്രണയവസന്തത്തിലെത്തിച്ചു. ഒടുവില്‍ ആന അലറലോടലറല്‍ എന്ന സിനിമയിലൂടെ യുവാക്കളുടെ ഹരമായി. Read on deshabhimani.com

Related News