ചെറുന്നിയൂരില്‍ നടീല്‍ ഉത്സവവും പച്ചക്കറി സംഭരണ-വിപണന ശാലകളുടെ ഉദ്ഘാടനവും

ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന നടീല്‍ ഉത്സവവും പച്ചക്കറി സംഭരണ- വിപണന ശാലകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു


വര്‍ക്കല > ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന നടീല്‍ ഉത്സവവും പച്ചക്കറി സംഭരണ- വിപണന ശാലകളുടെ ജില്ലാതല ഉദ്ഘാടനവും ചെറുന്നിയൂരില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി.  ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി പി മുരളി പദ്ധതിവിശദീകരണം നടത്തി. ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി രഞ്ജിത്, സിപിഐ എം വര്‍ക്കല ഏരിയ സെക്രട്ടറി എസ് ഷാജഹാന്‍, വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, സി എസ് രാജീവ്, സബീന ശശാങ്കന്‍, ഓമന ശിവകുമാര്‍, സി ബാലകൃഷ്ണന്‍നായര്‍, ലത സേനന്‍, എസ് എം ഇര്‍ഫാന്‍, സലിം ഇസ്മയില്‍, മിനി കെ രാജന്‍, ജോസഫ് പെരേര, സി എസ് ജയചന്ദ്രന്‍, ഗീത വി നായര്‍, ജി കെ മണിവര്‍ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം എസ് കൃഷ്ണന്‍കുട്ടി സ്വാഗതവും സെക്രട്ടറി വി സുഭാഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടീല്‍ ഉത്സവസ്ഥലത്തുനിന്ന് പൊതുവേദിയിലേക്ക് ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കാര്‍ഷിക കര്‍മസേന അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രയും സംഘടിപ്പിച്ചു.    Read on deshabhimani.com

Related News