ഇഞ്ചോടിഞ്ച് ആറ്റിങ്ങല്‍; തൊട്ടുപിന്നിലായി നോര്‍ത്ത്  ആറ്റിങ്ങല്‍ > ജില്ലാ കലോത്സവം അവസാനിക്കാന്‍ ഒരുദിവസം ബാക്കി. ആര് കപ്പ് നേടുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥ. ആതിഥേയരായ ആറ്റിങ്ങലും തിരുവനന്തപുരം നോര്‍ത്ത്, സൌത്ത്, കിളിമാനൂര്‍ ഉപജില്ലകളും പൊരിഞ്ഞ പോരാട്ടത്തില്‍. 656 പോയിന്റോടെ ആറ്റിങ്ങലാണ് മൂന്നാംദിവസം മുന്നില്‍. ആറ് പോയിന്റിന്റെ വ്യത്യാസത്തില്‍ തിരുവനന്തപുരം നോര്‍ത്ത് രണ്ടാമതും 634 പോയിന്റുമായി സൌത്ത് മൂന്നാംസ്ഥാനത്തുമുണ്ട്. 606 പോയിന്റോടെ കിളിമാനൂരാണ് നാലാംസ്ഥാനത്ത്. എച്ച്എസ്എസ് വിഭാഗത്തില്‍ 308 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്താണ് മുന്നില്‍. 294 പോയിന്റ് നേടി സൌത്ത് രണ്ടാം സ്ഥാനത്തും 281 പോയിന്റോടെ ആറ്റിങ്ങല്‍ മൂന്നാംസ്ഥാനത്തുമാണ്. എച്ച്എസ് വിഭാഗത്തില്‍ കിളിമാനൂരാണ് മുന്നില്‍; 260 പോയിന്റ്. രണ്ടാംസ്ഥാനം നോര്‍ത്തിനാണ്-250 പോയിന്റ്. 246 പോയിന്റോടെ ആറ്റിങ്ങല്‍ തൊട്ടുപിന്നിലുണ്ട്. യുപി വിഭാഗത്തില്‍ ആറ്റിങ്ങലാണ് മുന്നില്‍. 129 പോയിന്റ്. തൊട്ടുപിന്നില്‍ 125 പോയിന്റോടെ കിളിമാനൂര്‍. നെടുമങ്ങാടിനാണ് മൂന്നാംസ്ഥാനം- 107 പോയിന്റ്.  സംസ്കൃത കലോത്സവത്തില്‍  എച്ച്എസ്, യുപി വിഭാഗത്തില്‍ പാലോട് ഉപജില്ലയാണ് മുന്നില്‍. 144 പോയിന്റ്. രണ്ടാംസ്ഥാനം കാട്ടാക്കട ഉപജില്ലയ്ക്ക്. 118 പോയിന്റോടെ നെടുമങ്ങാട് ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. അറബിക് കലോത്സവത്തില്‍ ആറ്റിങ്ങല്‍ ഉപജില്ലയാണ് മുന്നില്‍. 131 പോയിന്റ്. കിളിമാനൂര്‍ ഉപജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 127 പോയിന്റ്. 123 പോയിന്റ് നേടി നെടുമങ്ങാട് മൂന്നാംസ്ഥാനത്തുണ്ട്. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്നാംവേദിയില്‍ വൈകിട്ട് 4.30ന് സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനാകും.     Read on deshabhimani.com

Related News