മുളകുപൊടി എറിഞ്ഞ് ആര്‍എസ്എസ് ആക്രമണം : 4 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്ആറ്റിങ്ങല്‍ > മുദാക്കല്‍ പൊയ്കമുക്കില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച്ച വൈകിട്ട് ഏഴോടെയാണു ആക്രമണം. പൊയ്കമുക്ക് ജംങ്ഷനില്‍ നിന്ന ഡിവൈഎഫ്ഐ യൂണിറ്റ് അംഗങ്ങളായ ജിതുന്‍ (21), പ്രമോദ് (21), ഇന്ദ്രജിത്ത് (21), അഭിരാം(20) എന്നിവരെയാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. മുളക് പൊടി കണ്ണില്‍ എറിഞ്ഞാണു ആക്രമണം. നാലുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിരാമിനു ചെവിക്ക് പിന്നിലും ഇന്ദ്രജിത്തിന്റെ കൈക്കും ജിതുന്റെ വയറിനും കൈക്കും പ്രമോദിനു കാലിനുമാണു ഗുരുതര പരിക്കേറ്റത്. അവധിക്ക് നാട്ടില്‍ വന്ന കരസേനാ ജവാനായ രാഹുല്‍, ആര്‍എസ്എസ് ക്രിമിനലുകളായ അരുണ്‍ ബാബു, പ്രതീഷ്, വിഷ്ണു,കണ്ണന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.  പൊയ്കമുക്കില്‍ സ്വൈര ജീവിതത്തിനു വിഘാതമായ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ നിയമപരമായി അമര്‍ച്ച ചെയ്യാന്‍ പൊലീസ് നടപടി എടുക്കണമെന്നും ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി ആര്‍ എസ്അനൂപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News