അറിവുകള്‍ നന്മയ്ക്കായി ഉപയോഗിക്കാന്‍ മനസുകളെ പാകപ്പെടുത്തണം: മാത്യൂ ടി

അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു


 കൊടുമണ്‍ > അറിവുകള്‍ നന്മയ്ക്കായി ഉപയോഗിക്കാന്‍ തക്ക തരത്തില്‍ മനസുകളെ പാകപ്പെടുത്തണമെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ജില്ലാതല മത്സരം അങ്ങാടിക്കല്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.    ലോകത്തുള്ള അറിവുകളെല്ലാം ഒരാള്‍ക്ക് നേടാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, അത്യാവശ്യം കാര്യങ്ങള്‍ മസിലാക്കാന്‍ കഴിയണം. സംസ്ഥാനത്തെ ജലവിഭവ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേരളത്തില്‍ എത്ര നദികള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്നത് ശരിയായിരിക്കുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.       കേരളത്തില്‍ എത്ര നദികളുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് മത്സരാര്‍ഥികള്‍ ഒറ്റ ശാസ്വത്തിലാണ് ഉത്തരം പറഞ്ഞത്. ഇതു കേട്ട് മന്ത്രി പറഞ്ഞു, നിങ്ങളെല്ലാം മിടുമിടുക്കരാണെന്നറിയാം. എല്ലാവരും ജയിക്കട്ടെയന്ന് ആശംസിക്കാം. പക്ഷേ, സമ്മാനം നേടാന്‍ ഒന്നോ, രണ്ടോ പേര്‍ക്കല്ലെ കഴിയൂ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എനിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, 25640 വോട്ടുകളുടെ ഭൂരിപക്ഷം വാങ്ങിയാണ് ചിറ്റയം ഗോപകുമാര്‍ ജയിച്ചത്. അങ്ങനെ എന്റെ മോഹം നടന്നില്ല.    എല്ലാവര്‍ക്കും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു. തങ്ങളുടെ മക്കള്‍ക്ക് ഒന്നാം സ്ഥാനം കിട്ടണമെന്ന് എല്ലാ രക്ഷിതാക്കള്‍ക്കും ആഗ്രഹം ഉണ്ടാകും. അതിന് ആരെയും കുറ്റം പറയാനും കഴിയില്ല. എന്നാല്‍, മത്സരം രക്ഷിതാക്കള്‍ തമ്മിലാകരുതെന്നും മാത്യൂ ടി തോമസ് പറഞ്ഞു.         Read on deshabhimani.com

Related News