ഇന്ധന വിലവർധന; കടുത്ത പ്രതിഷേധം

ഹർത്താലിനെ തുടർന്ന്‌ സർവീസുകൾ നിർത്തിവച്ച പത്തനംതിട്ട കെഎസ്‌ആർടിസി ബസ്‌റ്റാൻഡ്‌


 പത്തനംതിട്ട ഇന്ധന വിലവർധനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നാടാകെ ഹർത്താലിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. സർക്കാർ ഓഫീസുകളും തൊഴിലിടങ്ങളുമെല്ലാം നിശ്ചലമായിരുന്നു. ചുരുക്കംചില സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. പ്രളയബാധിത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല. ഹർത്താലിന് അനുഭാവം പ്രകടിപ്പിച്ച് വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ പ്രകനം നടത്തി. പത്തനംതിട്ടയിൽ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എൻ സജികുമാർ, അബ്ദുൾ ഷുക്കൂർ, നൗഷാദ് കണ്ണങ്കര, ഷാഹുൽ ഹമീദ്, കെ അനിൽകുമാർ, സാബു കണ്ണങ്കര,  പി കെ അനീഷ്, എം ജെ രവി എന്നിവർ സംസാരിച്ചു.  പന്തളത്ത് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവും യോഗവും നടന്നു. യോഗത്തിൽ കെ പി സി കുറുപ്പ്, വി കെ മുരളി, ഇ ഫസൽ, നവാസ്ഖാൻ, സുധീർ എന്നിവർ സംസാരിച്ചു. കുളനടയിൽ വി പി രാജേശ്വരൻനായർ, എൻ ജീവരാജ്, എം സി ശിവരാമൻ, പി കെ വാസുപിള്ള, പോൾരാജൻ, എ അനൂപ്, സായ്റാം പുഷ്പൻ എന്നിവർ സംസാരിച്ചു. ഉളനാട്ടിൽ അഡ്വ. ബാബുശാമുവൽ, പോൾരാജൻ, ശ്രീലത, സുധാരാജ്, അഖിൽ എന്നിവർ സംസാരിച്ചു. കോഴഞ്ചേരി കിടങ്ങന്നൂരിൽ പ്രകടനവും യോഗവും നടത്തി.  യോഗത്തിൽ എൻ ആർ നാരായണപിള്ള, പി കെ സത്യവ്രതൻ, ലോക്കൽ ആക്ടിങ് സെക്രട്ടറി ജി ഹരിദാസ്, പി കെ എസ് ഏരിയാ സെക്രട്ടറി അഡ്വ. സി ടി വിനോദ് എന്നിവർ സംസാരിച്ചു.     ഇരവിപേരൂരിൽ ഹർത്താൽ പൂർണമായി. അടിയന്തര ആവശ്യങ്ങൾക്കും ചുരുക്കും സ്വകാര്യ വാഹനങ്ങളും മത്രമേ നിരത്തിൽ ഇറക്കിയുള്ളു. കവിയൂർ, ഓതറ, കുമ്പനാട്, പുല്ലാട്, പുറമറ്റം, വെണ്ണിക്കുളം, തെള്ളിയൂർ എന്നിവടങ്ങളിൽ പ്രകടനവും യോഗവും നടത്തി. കവിയൂരിൽ കെ സോമൻ, വി കെ ശ്രീകുമാർ, ഓതറയിൽ കെ അനിൽകുമാർ, കുമ്പനാട് ബിജുവർക്കി, പുല്ലാട് രാജു കടകരപ്പള്ളി, എ കെ സന്തോഷ്കുമാർ, പുറമറ്റത്ത് ഷിജു പി കുരുവിള, അജിത് പ്രസാദ്, തെള്ളിയൂരിൽ സുഭാഷ് തങ്കപ്പൻ ജോയി എരുത്തിക്കൽ എന്നിവർ നേതൃത്വം നൽകി. റാന്നിയിൽ രാജു ഏബ്രഹാം എംഎൽഎ, എം വിദ്യാധരൻ, പി ആർ പ്രസാദ്, ബേബിച്ചൻ വെച്ചൂച്ചിറ എന്നിവർ സംസാരിച്ചു. അടൂരിൽ കെഎസ്ആർടിസി ‐ സ്വകാര്യ ബസുകൾ നിരത്തി ലിറങ്ങിയില്ല. വ്യപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. വിവാഹ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് ഓടിയത്.  താലൂക്കാഫീസിൽ 72 ജീവനക്കാരുള്ളതിൽ തഹസീൽദാർ ഉൾപ്പടെ 17 പേർ ജോലിക്കെത്തി. ആർഡിഒ ഓഫീസിൽ 20 ജീവനക്കാരിൽ ആർഡിഒ ഉൾപ്പടെ ആറ് പേർ ജോലിക്കെത്തി. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ മിക്കവയും പ്രവർത്തിച്ചില്ല.  പ്രതിഷേധയോഗം ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു പി രവീന്ദ്രൻ, കെ കുമാരൻ, ഡി സജി, മഹേഷ്, കെ ജി വാസുദേവൻ, റോഷൻ ജേക്കബ്, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് പ്രവർത്തകർ തിരുവല്ലയിൽ പ്രകടനം നടത്തി. കെഎസ്ആർടിസി കോർണറിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. രജീഷ്കുമാർ അധ്യക്ഷനായി. അലക്സാണ്ടർ ശാമുവേൽ, അഡ്വ. കെ പ്രകാശ്ബാബു, പി ഡി മോഹനൻ, അഡ്വ. ആർ മനു, അഡ്വ. ജെനുമാത്യു, പ്രകാശ്ബാബു, പ്രമോദ് ഇളമൺ, എം ബി നൈനാൻ, റെജി കുരുവിള, ജിജി വട്ടശേരിൽ, രാജു കോടിയാട്ട്  എന്നിവർ സംസാരിച്ചു. ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം അങ്ങാടിക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ അശോക് കുമാർ, എം ആർ എസ് ഉണ്ണിത്താൻ, ബീന പ്രഭ എന്നിവർ നേതൃത്വം നൽകി. ഇളമണ്ണൂർ ജംഗ്ഷനിൽ ചേർന്ന പ്രതിഷേധയോഗം സി പി ഐഎം ജില്ല സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്തംഗം അഡ്വ.ആർബി രാജീവ് കുമാർ, ജി സനന്ദൻ ഉണ്ണിത്താൻ, ഡി ബിനോയ് എന്നിവർ സംസാരിച്ചു.  മല്ലപ്പള്ളിയിൽ യോഗം സിപിഐ എം ഏരിയ സെക്രട്ടറി ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. കെ കെ സുകുമാരൻ, ജോർജ്കുട്ടി, എസ് വി സുബിൻ, രാജൻ എം ഈപ്പൻ എന്നിവർ സംസാരിച്ചു. കോന്നിയിൽ യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി സി കെ ഓമനക്കുട്ടൻ, ഹരികുമാർ, പി എൻ സന്തോഷ്, കെ ടി സതീഷ് എന്നിവർ നേതൃത്വം നൽകി.      Read on deshabhimani.com

Related News