മാര്‍ച്ച്പാസ്റ്റില്‍ പാലക്കാട്

സംസ്ഥാന എക്സൈസ് കലാകായിക മേള മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു


    പാലക്കാട് > വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ആരംഭിച്ച സംസ്ഥാന എക്സൈസ് കലാകായികമേള മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നിര്‍മിക്കുന്ന എക്സൈസ് ടവറിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.  കായികമേളയോടനുബന്ധിച്ച്  സംസ്ഥാനത്തെ 14 ജില്ലകളും പങ്കെടുത്ത മാര്‍ച്ച് പാസ്റ്റില്‍ പാലക്കാട് ജില്ലാ ടീം ജേതാക്കളായി. ഉദ്ഘാടന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. ഒളിമ്പ്യന്‍ എം ഡി വത്സമ്മ കായിക സന്ദേശം നല്‍കി. അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ജി ചന്തു പ്രതിജ്ഞചൊല്ലി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, കലക്ടര്‍  പി സുരേഷ്ബാബു, ജില്ലാ സ്പോര്‍ട്സ്  കൌണ്‍സില്‍ പ്രസിഡന്റ്  ടി എന്‍ കണ്ടമുത്തന്‍, പ്രസ്ക്ളബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, എക്സൈസ് ഓഫീസേഴ്സ്  അസോസിയേഷന്‍  സംസ്ഥാന പ്രസിഡന്റ് എന്‍ എസ് സലീംകുമാര്‍, ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് സ്വാഗതവും ഡപ്യൂട്ടി എക്സൈസ് കമീഷണര്‍  മാത്യൂസ് ജോണ്‍ നന്ദിയും പറഞ്ഞു. മേള ഞായറാഴ്ച സമാപിക്കും.  അത്ലറ്റിക് മത്സരങ്ങളില്‍ 5000 മീറ്റര്‍  ജനറല്‍ വിഭാഗത്തില്‍ പാലക്കാട് ജേതാവായി.   ലോങ് ജമ്പ് 4045 പുരുഷവിഭാഗത്തില്‍  വയനാട്. ഷോട്ട്പുട്ട് 5056 വിഭാഗത്തില്‍ കോഴിക്കോടും ലോങ് ജമ്പില്‍ ആലപ്പുഴയും  ഷോട്ട്പുട്ട് 4045 വിഭാഗത്തില്‍  എറണാകുളവും 4550 വയസ് വിഭാഗത്തില്‍ തൃശൂരും ഡിസ്കസ്ത്രോ ജനറല്‍ വിഭാഗത്തില്‍  ആലപ്പുഴയും  5056 വയസ് വിഭാഗത്തില്‍ പത്തനംതിട്ടയും 4100 റിലേ ജനറല്‍ വിഭാഗത്തില്‍ പാലക്കാടും 5056 വയസ് വിഭാഗത്തിലും  4045 വിഭാഗത്തിലും തൃശൂരും ജേതാക്കളായി.  മോണോ ആക്ടില്‍ പാലക്കാടും പെന്‍സില്‍ ഡ്രോയിങ്ങില്‍ കണ്ണൂരും ജേതാവായി.  ക്ളാസിക്കല്‍ മ്യൂസിക്കില്‍ കൊല്ലവും മാപ്പിളപ്പാട്ടില്‍ കണ്ണൂരും ജേതാവായി. തിരുവാതിര, സ്കിറ്റ്, ഉപന്യാസരചന എന്നിവയില്‍ പാലക്കാടും ലളിതഗാനം (വനിത) വിഭാഗത്തില്‍  കണ്ണൂരും കവിതാലാപനത്തില്‍  കൊല്ലവും ജേതാവായി.    Read on deshabhimani.com

Related News