കേരളോത്സവത്തിന് തുടക്കമായി

ജില്ലാ കേരളോത്സവം കുഴല്‍മന്ദത്ത് കെ ഡി പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു


  കുഴല്‍മന്ദം > ജില്ലാ കേരളോത്സവത്തിന് കുഴല്‍മന്ദത്ത് തുടക്കമായി. കെ ഡി പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ യൂത്ത് കോഓഡിനേറ്റര്‍ ടി എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ബിനുമോള്‍, കെ ടി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി ഷേളി സ്വാഗതവും ടി വിജയകുമാര്‍ നന്ദിയും പറഞ്ഞു. കേരളോത്സവത്തില്‍ ഇന്ന് കുഴല്‍മന്ദം > എല്ലാ കലാമത്സരങ്ങളും കോട്ടായി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.  വേദി ഒന്നില്‍ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, സംഘനൃത്തം, വട്ടക്കളിപ്പാട്ട്, മാര്‍ഗംകളി, മോഹിനിയാട്ടം, തിരുവാതിരക്കളി. വേദി രണ്ടില്‍ നാടോടിനൃത്തം, ഓട്ടന്‍തുള്ളല്‍, ഏകാംഗ നാടകം. വേദി മൂന്ന്: വീണ, തബല, മൃദംഗം, ഹാര്‍മോണിയം, വയലിന്‍, ഓടക്കുഴല്‍, ചെണ്ട, ഗിത്താര്‍, മദ്ദളം, ചെണ്ടമേളം. വേദി നാല്: നാടകം, ക്വിസ്, ഫ്ളവര്‍ അറേഞ്ച്മെന്റ്, മൂകാഭിനയം, മിമിക്രി, മോണോആക്ട്. കായിക മത്സരം അത്ലറ്റിക്സ്കോട്ടായി ജി എച്ച് എസ്, ഫുട്ബോള്‍പെരുങ്ങോട്ടുകുറുശി ജിഎച്ച് എസ്എസ്, കളരിപ്പയറ്റ്കോട്ടായി എച്ച്എസ്എസ്, ചെസ്, പഞ്ചഗുസ്തികുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് ഹാള്‍.   Read on deshabhimani.com

Related News