പതാകജാഥ പൊന്നാനിയില്‍നിന്ന് തുടങ്ങി

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പതാകജാഥ പൊന്നാനിയില്‍ ഫാത്തിമ ഇമ്പിച്ചിബാവയില്‍നിന്ന് ക്യാപ്റ്റന്‍ കൂട്ടായി ബഷീര്‍ പതാക എറ്റുവാങ്ങുന്നു


 പൊന്നാനി >  സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പതാകജാഥ  പൊന്നാനിയില്‍നിന്ന് പ്രയാണം തുടങ്ങി.   ഇ കെ ഇമ്പിച്ചിബാവ സ്മൃതിമണ്ഡപത്തില്‍  അദ്ദേഹത്തിന്റെ പത്നി ഫാത്തിമ ഇമ്പിച്ചിബാവയില്‍നിന്ന് ജാഥാ ക്യാപ്റ്റന്‍ കൂട്ടായി ബഷീര്‍ പതാക എറ്റുവാങ്ങി. ബസ്സ്റ്റാന്‍ഡ് പരിസരത്ത്  പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. ടി എം സിദ്ദീഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ജ്യോതിഭാസ്, ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണന്‍, എ കെ മുഹമ്മദുണ്ണി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീന്‍ സ്വാഗതവും യു കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.  പൊന്നാനി എരിയയിലെ മൂന്ന് ലോക്കല്‍ കമ്മിറ്റിയില്‍നിന്നായി മൂന്ന് ബ്രാഞ്ചുകളെ ദേശാഭിമാനി ഗ്രാമമായി ചടങ്ങില്‍ പ്രഖ്യാപിച്ചു. പെരുമ്പടപ്പ് ലോക്കലിലെ പുതിയിരുത്തി സൌത്ത്, പൊന്നാനി ലോക്കലിലെ ചന്തപ്പടി, വെളിയങ്കോട് ലോക്കലിലെ താഴത്തേല്‍പ്പടി തുടങ്ങിയ ബ്രാഞ്ചുകളിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ ടി കെ ഹംസയില്‍നിന്നും ഉപഹാരം ഏറ്റുവാങ്ങി. വ്യാഴാഴ്ച രാവിലെ ഒമ്പതിന്് കോടതിപ്പടിയില്‍നിന്ന് പ്രയാണം ആരംഭിക്കുന്ന പതാകജാഥ എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി, കൊളത്തൂര്‍, അങ്ങാടിപ്പുറംവഴി സമ്മേളന നഗരിയായ പെരിന്തല്‍മണ്ണ ഫിദല്‍ കാസ്ട്രോ നഗറില്‍ (പടിപ്പുര സ്റ്റേഡിയം) സംഗമിക്കും. Read on deshabhimani.com

Related News