കണ്ണീരൊപ്പാൻ കർഷക കുടുംബം അരലക്ഷംനൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അരലക്ഷം രൂപയുടെ ചെക്ക് പന്നിമുണ്ട കേളനാംതടത്തിൽ മോഹനനും കുടുംബവും പി ഗഗാറിന് കൈമാറുന്നു


 മീനങ്ങാടി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ എം ശേഖരിക്കുന്ന ഫണ്ടിലേക്ക് കർഷക കുടുംബം അരലക്ഷം രൂപ സംഭാവന നൽകി. പന്നിമുണ്ട കേളനാംതടത്തിൽ മോഹനന്റെ കുടുംബമാണ് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകിയത്.  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം പി വാസുദേവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ടി ഉലഹന്നാൻ, കെ മുഹമ്മദാലി, കെ കെ വിശ്വനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News