മുംബൈ മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ്

എഫ്എംആര്‍എഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മുംബൈ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജില്ലയില്‍നിന്നുള്ള വളന്റിയര്‍മാര്‍ക്കുള്ള യാത്രയയപ്പ് പി പി കൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട് > മെഡിക്കല്‍ സെയില്‍സ് റെപ്രസന്റേറ്റീവുമാരുടെ അഖിലേന്ത്യാ സംഘടനയായ എഫ്എംആര്‍എഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന മുംബൈ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജില്ലയില്‍നിന്നുള്ള കെഎംഎസ്ആര്‍എ സമര വളന്റിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന യാത്രയയപ്പ് പരിപാടി എല്‍ഐസി എംപ്ളോയീസ് യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി പി പി കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ എം സുരേന്ദ്രന്‍ അധ്യക്ഷനായി. പി ബാബു സ്വാഗതം പറഞ്ഞു. ഔഷധ വില കുറയ്ക്കുക, മരുന്നിനുമേലുള്ള ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. Read on deshabhimani.com

Related News