യുവതിയെ ഇടിച്ചിട്ട കാര്‍ ജീപ്പിലുമിടിച്ച് 4 പേര്‍ക്ക് പരിക്ക്കൂത്താളി > കൂത്താളിയില്‍ സംസ്ഥാന പാതയില്‍ വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്ത്തിയ കാര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു  ജീപ്പിലും ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ജീപ്പ് സമീപത്തെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ജീപ്പില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കൂത്താളി സ്വദേശി പുളിയുള്ള പറമ്പില്‍ ഗോപിയുടെ ഭാര്യ മിനി (40)യെയാണ് കാര്‍ ആദ്യം ഇടിച്ചുവീഴ്ത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഉടന്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെവന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ജീപ്പ് യാത്രക്കാരായ ചെരണ്ടത്തൂര്‍ കെ ടി ഹൌസില്‍ ലക്ഷ്മിഅമ്മ (81), ചെരണ്ടത്തൂര്‍ അച്യുതന്‍ നായര്‍ (71) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News