പൂർണം, നിശ്ചലം



 സ്വന്തം ലേഖകൻ കോഴിക്കോട‌് ഇന്ധന വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ‌്ത ഹർത്താൽ ജില്ലയിൽ പുർണം. ജനം ഏറ്റെടുത്ത ഹർത്താലിൽ വാഹനങ്ങൾ ഓടിയില്ല. കടകൾ അടഞ്ഞുകിടന്നു. സ‌്കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിട്ടു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സ്വകാര്യ ബസ്സുകളും കെഎസ‌്ആർടിസിയും സർവീസുകൾ നിർത്തിവച്ച‌് സമരത്തിന‌് പിന്തുണ പ്രഖ്യാപിച്ചതോടെ നാട‌് തീർത്തും നിശ്ചലമായി.  വ്യാപാര‐വാണിജ്യ മേഖല കളെല്ലാം സ‌്തംഭിച്ചു. ബാങ്കുകളും വ്യവസായ ശാലകളും അടച്ചിട്ടു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കോഴിക്കോട‌് നഗരത്തിൽ മുതലക്കുളത്ത‌് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി എൽഐസി കോർണറിൽ അവസാനിച്ചു. പ്രതിഷേധയോഗം സിപിഐ എം കോഴിക്കോട‌് സൗത്ത‌് ഏരിയാ സെക്രട്ടറി സി പി മുസാഫർ അഹമ്മദ‌് ഉദ‌്ഘാടനം ചെയ‌്തു. പി ടി ആസാദ‌് അധ്യക്ഷനായി. കെ ലോഹ്യ, സി പി ഹമീദ‌്, പി കിഷൻചന്ദ‌്, ഇ സി സതീശൻ, എൻ സഗീഷ‌്ബാബു, സാലി കൂടത്തായി, പി വി നവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി കെ നാസർ സ്വാഗതം പറഞ്ഞു.  യുഡിഎഫും ഹർത്താലിന‌് ആഹ്വാ നം ചെയ‌്തിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടന്നു. എംപിമാരായ എം കെ രാഘവൻ, എം ഐ ഷാനവാസ‌്, ഡിസിസി പ്രസിഡന്റ‌് ടി സിദ്ദിഖ‌് എന്നിവർ ഇരുക്ര വാഹനങ്ങൾ തള്ളിപ്രകടനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News