വെള്ളിയോട് ഗവ.സ്‌കൂളിൽ ഒരു കോടിയുടെ പ്രവൃത്തി ഉദ്ഘാടനം നാദാപുരം വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറിയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പ്രവൃത്തി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ സജിത ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയൻ അധ്യക്ഷനായി. എൻ പി വാസു, കെ പി രാജീവൻ ,കെ ടി വാസു ,പ്രധാനാധ്യാപകൻ ,ടി പി സുരേഷ് ബാബു, പ്രിൻസിപ്പാൾ കെ കെ മനോജ്, സിദ്ദീഖ് വെള്ളിയോട് ,പി കെ വിജയൻ, എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ പി രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി. കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News