കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ധര്‍ണകോഴിക്കോട് > കെഎസ്ആര്‍ടിസി പെന്‍ഷന്‍നേഴ്സ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിന് മുന്നില്‍ നടത്തുന്ന ധര്‍ണ തുടരുന്നു. സംസ്ഥാന സെക്രട്ടറി കെ രാജു ധര്‍ണ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി പി കുട്ടികൃഷ്ണന്‍, പറക്കോട്ട് രാഘവന്‍, എന്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ സര്‍ക്കാര്‍ എറ്റെടുക്കുക, കുടിശ്ശിക പെന്‍ഷന്‍ അടിയന്തരമായി വിതരണംചെയ്യുക, കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക, ഡീസല്‍ നികുതി നാല് ശതമാനമായി കുറവ് ചെയ്യുക, പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. Read on deshabhimani.com

Related News