ദളിത് അടിച്ചമര്‍ത്തലിനെതിരെ അണിനിരക്കുക

കൊയിലാണ്ടി പി ടി രാജന്‍ നഗറില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍


കൊയിലാണ്ടി > രാജ്യത്ത് വര്‍ധിച്ചുവരുന്ന ദളിത്-ആദിവാസി അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ദളിത്-ആദിവാസി ജനസമൂഹങ്ങളുടെ ‘ഭരണഘടനാ അവകാശങ്ങളും പരിരക്ഷകളും തകര്‍ക്കുന്ന മോഡി സര്‍ക്കാരിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം—ശക്തിപ്പെടുത്തണം. കഴിഞ്ഞദിവസം മുംബൈയില്‍ ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ കൊറോഗാവ് ഭീമയിലെ സ്മാരക മൈതാനിയിലെത്തിയ ആയിരക്കണക്കിന് ദളിതരെ ആര്‍എസ്എസ് പിന്തുണയുള്ള സവര്‍ണജാതി ഗുണ്ടാസംഘം  ആക്രമിച്ചതില്‍ സമ്മേളനം പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുകയുമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവരുടെ ക്ഷേമത്തിനായി 3351 കോടി രൂപയാണ് വകയിരുത്തിയത്. ഭൂമിക്കും പാര്‍പ്പിടത്തിനും ഊന്നല്‍ നല്‍കിയ കേരള സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടായ ഗുജറാത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്നത്.— സാമൂഹ്യ ഭ്രഷ്ട് മൂലം നിരവധി ഗ്രാമങ്ങളില്‍നിന്ന് ദളിതര്‍ക്ക് നാടുവിടേണ്ടിവന്നു. ബിജെപി രാജ്യമെമ്പാടും ദളിത് വിരുദ്ധ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ‘ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഭൂമിക്കും ക്ഷേമത്തിനും വേണ്ടിയുള്ള സമരമുഖങ്ങളിലേക്ക് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ അണിനിരത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. വര്‍ഗീയതക്കും മതതീവ്രവാദത്തിനുമെതിരെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക, തൊഴിലില്ലായ്മക്ക് കാരണമാകുന്ന നയങ്ങള്‍ തിരുത്തുക, മോട്ടോര്‍വാഹന നിയമഭേദഗതി 2017 പിന്‍വലിക്കുക, മോഡി സര്‍ക്കാരിന്റെ രാജ്യദ്രോഹ, ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ അണിനിരക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അഗീകരിച്ചു.   Read on deshabhimani.com

Related News