ഇന്ന് ചെമ്പടയുടെ പ്രവാഹംപി ടി രാജന്‍ നഗര്‍ (കൊയിലാണ്ടി) > കുറുമ്പ്രനാടിന്റെ ഹൃദയഭൂമിയും വാണിജ്യ സിരാകേന്ദ്രവുമായ കൊയിലാണ്ടി വ്യാഴാഴ്ച ജനമുന്നേറ്റത്തിന്റെ ചരിത്രം കുറിക്കും. ചെമ്പടയുടെ പ്രവാഹത്തില്‍ കൊയിലാണ്ടിയിലെ അസ്തമയ സൂര്യന്‍ ചുവപ്പില്‍ ജ്വലിക്കും. വിപ്ളവ ബഹുജന പ്രസ്ഥാനത്തിന്റെ തുടര്‍മുന്നേറ്റത്തിന് പുതിയ ദിശാബോധവും കരുത്തും പകര്‍ന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിക്കുമ്പോള്‍ ചരിത്രമുന്നേറ്റങ്ങള്‍ കണ്ടുമറഞ്ഞ മണ്ണ് ഒരിക്കലും മറക്കാനാവാത്ത ജനസംഗമത്തിന് സാക്ഷിയാകും. കൊയിലാണ്ടി താലൂക്കില്‍ നിന്നുമാത്രം ഒരുലക്ഷത്തിലേറെ ആളുകള്‍ ബഹുജന റാലിയില്‍ അണിനിരക്കും. മൂന്നുദിവസമായി കൊയിലാണ്ടിയില്‍ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത് സമാപിക്കും. ;ുടര്‍ന്ന് റെഡ്വളന്റിയര്‍ മാര്‍ച്ച്, ബഹുജനറാലി എന്നിവ നടക്കും. കൊയിലാണ്ടി മുനിസിപ്പല്‍ ടൌണ്‍ഹാളിലെ പി ടി രാജന്‍ നഗറില്‍ ചൊവ്വാഴ്ച തുടങ്ങിയ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി പി മോഹനന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച ബുധനാഴ്ച പൂര്‍ത്തിയായി. പൊതുചര്‍ച്ചയില്‍ 16 ഏരിയകളില്‍നിന്നായി 53 പേര്‍ പങ്കെടുത്തു. ബാബു പറശ്ശേരി, എന്‍ രാജേഷ്, ടി പി ഗോപാലന്‍, എം കെ ഗീത, സി എച്ച് ബാലകൃഷ്ണന്‍, കെ ജമീല, ടി പി ബിനീഷ്, ലിന്റോ ജോസഫ്, ജാനമ്മ കുഞ്ഞുണ്ണി, എം കുഞ്ഞമ്മദ്, എ എം റഷീദ്, എ കെ മണി, എ കെ രമേശ്, ടി ഷീബ, എം ധര്‍മജന്‍, കെ കെ മുഹമ്മദ്, പി കെ ഷിജിത്ത്, കെ കെ സി പിള്ള, സുജ അശോകന്‍, പി കെ സജിത എം കെ സുരേഷ്, എ കല്ല്യാണിക്കുട്ടി, എസ് കെ സജീഷ്, എം കെ ലീന, കെ അജിത, പി അനിത, സി പി മുസാഫര്‍ അഹമ്മദ്, ടി പി കൃഷ്ണന്‍, പി നിഖില്‍, ടി വി നിര്‍മലന്‍, സുജാത മനയ്ക്കല്‍ എന്നിവര്‍ ബുധനാഴ്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, ജില്ലാ സെക്രട്ടറി പി മോഹനന്‍ എന്നിവര്‍ മറുപടി പറഞ്ഞു. വ്യാഴാഴ്ച പകല്‍ മൂന്നിന് ചുവപ്പുസേനാംഗങ്ങളുടെ പരേഡ് ആരംഭിക്കും. ഫറോക്ക്, കോഴിക്കോട് സൌത്ത്, ടൌണ്‍, നോര്‍ത്ത്, കക്കോടി, കുന്നമംഗലം, തിരുവമ്പാടി, താമരശേരി, ബാലുശേരി, കൊയിലാണ്ടി എന്നീ ഏരിയകളില്‍ നിന്നുള്ള വളന്റിയര്‍മാര്‍ തെക്ക് ദേശീയപാതയിലെ അരങ്ങാടത്ത് ആന്തട്ട ഗവ. യുപി സ്കൂളിനുസമീപം കേന്ദ്രീകരിച്ച് മാര്‍ച്ച് പ്രയാണമാരംഭിക്കും. വടക്ക് കൊല്ലം ദേശീയ പാതയില്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് പേരാമ്പ്ര, കുന്നുമ്മല്‍, നാദാപുരം, ഒഞ്ചിയം, വടകര, പയ്യോളി ഏരിയകളില്‍നിന്നുള്ള ചുവപ്പ്സേനാംഗങ്ങളുടെ പരേഡ് ആരംഭിക്കും. Read on deshabhimani.com

Related News