വളര്‍ച്ചയുടെ മൂന്നാണ്ട്

ചുവപ്പില്‍ കുളിച്ചുനില്‍ക്കുന്ന കൊയിലാണ്ടി നഗരം


കൊയിലാണ്ടി > മൂന്നുവര്‍ഷത്തിനിടയില്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ സംഘടനാശേഷിയിലും കരുത്തിലും വന്‍ വളര്‍ച്ചയാണുണ്ടായതെന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി അംഗത്വത്തിലും ബഹുജന സ്വാധീനത്തിലും ഗണനീയമായ വളര്‍ച്ചയുണ്ടായി. മൂന്നുവര്‍ഷംകൊണ്ട് പാര്‍ടി അംഗത്വത്തില്‍ നല്ല വര്‍ധനയുണ്ടായി. 2014ല്‍ 30,292 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 39,267 ആയി വര്‍ധിച്ചു. 2488 ബ്രാഞ്ചുകള്‍ 3243 ആയും  155 ലോക്കല്‍ കമ്മിറ്റികള്‍ 201 ആയും വര്‍ധിച്ചു. മറ്റ് പാര്‍ടികളില്‍നിന്ന് രാജിവച്ച 7760 പേര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് വര്‍ഷക്കാലത്തെ നേട്ടങ്ങളെയും ദൌര്‍ബല്യങ്ങളെയും പ്രതിനിധികള്‍ ആഴത്തില്‍ പരിശോധിച്ചു. പുതിയ സാഹചര്യമാവശ്യപ്പെടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയില്‍ പാര്‍ടിയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന തരത്തിലായിരുന്നു സമ്മേളന നടപടികളെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി സെക്രട്ടറി പി വിശ്വനും ചെയര്‍മാന്‍ കെ ദാസനും പങ്കെടുത്തു. Read on deshabhimani.com

Related News