റാലി: വാഹന ക്രമീകരണം കോട്ടയം > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാലിന് നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു.  ക്രമീകരണങ്ങള്‍ ചുവടെ  *കടുത്തുരുത്തി, ഏറ്റുമാനൂര്‍, വൈക്കം തലയോലപ്പറമ്പ്, പാല, പൂഞ്ഞാര്‍ എന്നീ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള വാഹനങ്ങള്‍ മംഗളം ജങ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വട്ടമൂട് പാലം ഭാഗത്ത് ആളെ ഇറക്കി കൊശമറ്റം കവല,  മോസ്കോ കവലവഴി തിരുവഞ്ചൂരിലെത്തി ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസ് റോഡില്‍ ഇടതുവശം ചേര്‍ത്ത് ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം. പ്രവര്‍ത്തകര്‍ അവിടെ നിന്നും കാല്‍നടയായി നാഗമ്പടം മേല്‍പാലം കടന്ന് പോപ്പ് മൈതാനത്ത് എത്തണം.  പോപ്പ് മൈതാനത്തുനിന്ന് പ്രകടനം നീങ്ങിയശേഷം  പാലാ, പൂഞ്ഞാര്‍ വാഹനങ്ങള്‍ നാഗമ്പടം മൈതാനത്തിനു എതിര്‍വശത്തുള്ള ഹെവന്‍ലി ഫീസ്റ്റ് ഗ്രൌെണ്ടില്‍ പാര്‍ക്ക് ചെയ്യുക. തലയോലപ്പറമ്പ്  വാഹനങ്ങള്‍ നാഗമ്പടം സ്റ്റേഡിയത്തിനു മുന്‍പുള്ള പാര്‍ക്കിംഗ് സ്ഥലത്തും കടുത്തുരുത്തി, ഏറ്റുമാനൂര്‍, വൈക്കം വാഹനങ്ങള്‍ പോപ്പ് മൈതാനത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. വൈകിട്ട് ഏഴു മണി വരെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നും  പുറത്തു പോകുരുത്. പ്രവര്‍ത്തകര്‍ ഇവിടങ്ങിലെത്തി  വാഹനങ്ങളില്‍ കയറും.  * കാഞ്ഞിരപ്പള്ളി, വാഴൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, ഏരിയ കമ്മിറ്റികളില്‍ നിന്നുമുള്ള വാഹനങ്ങള്‍ കലക്ട്രേറ്റ് ഭാഗത്തും, മനോരമ ജങ്ഷനില്‍നിന്നും ഇടത്തേക്ക് തിരഞ്ഞ് ഈരയില്‍ കടവ് മനോരമ റോഡിലും ആളെ ഇറക്കിയതിനുശേഷം ഈരയില്‍കടവില്‍ എത്തി ഈരയില്‍ക്കടവ് മണിപ്പുഴ ബൈപാസില്‍  പാര്‍ക്ക് ചെയ്യണം.  നാലുമണിക്ക് ശേഷം കെ കെ റോഡില്‍ കിഴക്കുനിന്ന് വരുന്ന വാഹനങ്ങള്‍ കഞ്ഞി ക്കുഴില്‍ നിന്നും ഇടത്തേയ്ക്ക് ദേവലോകം റോഡിലേക്ക് തിരിച്ചു നിര്‍ത്തി പ്രവര്‍ത്തകരെ ഇറക്കിയ ശേഷം ദിവാന്‍ കവല മൂലേടം മേല്‍പ്പാലം വഴി മണിപ്പുഴ ഈരയില്‍ക്കടവ് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പ്രവര്‍ത്തകള്‍ കാല്‍നടയായി കലക്ട്രേറ്റ്് ലോഗോസ് ടിഎംഎസ് വഴി പോപ്പ് മൈതാനത്ത് എത്തണം. * ചങ്ങനാശേരി ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള വാഹനങ്ങള്‍ പുളിമൂട് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഭിമാ ജംഗ്ഷനും കെഎസ്ആര്‍ടിസിക്കും ഇടയില്‍ അനുപമ തീയറ്റര്‍ ജങ്ഷനില്‍ ഇടതുവശം ചേര്‍ന്ന് ആളെ ഇറക്കി കെഎസ്ആര്‍ടിസി ഹോട്ടല്‍ ഐഡ കോടിമത വഴി ഈരയില്‍ കടവ്  മണിപ്പുഴ ബൈപാസ് റോഡില്‍  പാര്‍ക്ക് ചെയ്യണം. * കുമരകം, തിരുവാര്‍പ്പ് മേഖലയില്‍ നിന്നുള്ള വാഹനങ്ങള്‍ ചാലുകുന്ന് ബേക്കര്‍ സീസര്‍പാലസ് വഴി കുര്യന്‍ ഉതുപ്പ് റോഡില്‍ലുള്ള ലോറി പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ ആളെ ഇറക്കി അവിടെ തന്നെ പാര്‍ക്ക് ചെയ്യണം.  * റെഡ് വാളണ്ടിയര്‍മാരുമായി വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റിനു മുന്‍പില്‍ ആളെ ഇറക്കി ഈസ്റ്റ് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പേ ആന്‍ഡ്പാര്‍ക്ക്   ഗ്രൌണ്ടിലോ പി ജെ ടിമ്പേഴ്സിന് എതിര്‍വശത്ത് (എംഡി സെമിനാരി സ്കൂളിനു സമീപം) ഉള്ള ഗ്രൌണ്ടിലോ പാര്‍ക്ക് ചെയ്യണം. Read on deshabhimani.com

Related News