കൊല്ലം പുനലൂർ പാതയിൽ ഇന്ന‌് ട്രെയിൻ ഓടിത്തുടങ്ങും



കൊല്ലം കനത്ത മഴയിൽ പാളത്തിൽ മണ്ണിടിഞ്ഞ‌് ഗതാഗതം നിലച്ച കൊല്ലം പുനലൂർ പാതയിൽ ചൊവ്വാഴ്ച ട്രെയിൻ സർവീസ് പുനരാരംഭിക്കും. മധുര  പുനലൂർ, കന്യാകുമാരി പുനലൂർ, ഗുരുവായൂർ പുനലൂർ, കൊല്ലം പുനലൂർ സർവീസുകളാണ‌് പുനരാരംഭിക്കുന്നത്. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ‌്പ്രസ‌് പുനലൂരിൽ സർവീസ് അവസാനിപ്പിക്കും. റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കുന്ന മുറയ‌്ക്ക‌് തിരുനെൽവേലി, ചെങ്കോട്ട ഭാഗങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News