പൂത്തുലഞ്ഞ് പൂമരങ്ങള്‍കൊല്ലം >  ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും കരുനാഗപ്പള്ളി മുന്നേറ്റം തുടരുന്നു. 491 പോയിന്റോടെയാണ് കരുനാഗപ്പള്ളി വ്യാഴാഴ്ച ആധിപത്യം ഉറപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ചാത്തന്നൂര്‍ ഉപജില്ല 489 പോയിന്റോടെ കരുനാഗപ്പള്ളിക്ക് തൊട്ടു പിന്നിലുണ്ട്. 482 പോയിന്റോടെ കൊല്ലം ഉപജില്ലയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്ത്. ആദ്യരണ്ട് ദിവസങ്ങളിലും മുന്നേറ്റം നടത്തിയ വെളിയം ഉപജില്ല ഇന്നലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. സംസ്കൃതോത്സവത്തില്‍ 113 പോയിന്റോടെ ചാത്തന്നൂര്‍ ഉപജില്ല മുന്നിലെത്തി. അറബിക് സാഹിത്യോത്സവത്തില്‍ 109 പോയിന്റോടെ കരുനാഗപ്പള്ളി ഉപജില്ലയാണ് മുന്നില്‍. ക ഹൈസ്കൂള്‍ വിഭാഗത്തില്‍ 213 പോയിന്റുമായി വെളിയം ഉപജില്ല കുതിപ്പ് തുടരുന്നു. 206 പോയിന്റുമായി ചാത്തന്നൂരും  187 പോയിന്റുമായി ആതിഥേയരായ കൊല്ലത്തെ കൂടാതെ കരുനാഗപ്പള്ളിയും   പിന്നിലുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കഴിഞ്ഞ ദിവസം മുന്നിലായിരുന്ന കരുനാഗപ്പള്ളി യെ പിന്തള്ളി കൊല്ലം 222  പോയിന്റുമായി മുന്നേറ്റം തുരുന്നു. 217 പോയിന്റുമായി കൊട്ടാരക്കരയും കരുനാഗപ്പള്ളിയും തൊട്ട്പിന്നിലുണ്ട്.  യുപി സംസ്കൃത കലോത്സവത്തില്‍ ചാത്തന്നൂര്‍ ഉപജില്ല 61പോയിന്റുമായി മുന്നിലാണ്. 60  പോയിന്റുമായി കരുനാഗപ്പള്ളിയും 58പോയിന്റുമായി വെളിയവും വെല്ലുവിളി ഉയര്‍ത്തുന്നു. എച്ച്എസ് വിഭാഗത്തില്‍ വെളിയവും ചാത്തന്നൂരും 44പോയിന്റോടെ   ലീഡ് ചെയ്യുന്നു. ഇവര്‍ക്ക് കടുത്ത വെല്ലുവിളിയാണ് കുളക്കട ഉപജില്ല ഉയര്‍ത്തുന്നത്. 43 പോയിന്റുമായാണ് ഈ വെല്ലുവിളി. പുനലൂര്‍ 38പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.   യുപി വിഭാഗം അറബിക് കലോത്സവത്തില്‍ കരുനാഗപ്പള്ളി മുന്നേറ്റം തുടരുന്നു. 43 പോയിന്റ്. ശാസ്താംകോട്ട, പുനലൂര്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. 41 പോയിന്റ്. എച്ച്എസ് വിഭാഗത്തില്‍  കരുനാഗപ്പള്ളിയാണ് കുതിക്കുന്നത്. 66പോയിന്റാണ് ഇവരുടെ സമ്പാദ്യം. 60 പോയിന്റുമായി ശാസ്താംകോട്ടയും 59പോയിന്റുമായി വെളിയവും ചവറയും തൊട്ട്പിന്നിലുണ്ട്.  കലോത്സവത്തിന്റെ മൂന്നാം നാളായ വ്യാഴാഴ്ച കീരീട ജേതാക്കളെ കണ്ടെത്താനുള്ള മത്സര താളമായിരുന്നു എവിടെയും നിറഞ്ഞുനിന്നത്.   നാണത്തില്‍ മുങ്ങിയ മൊഞ്ചത്തിമാരുടെ  ചുവടുകളും കുച്ചുപ്പുടിക്കാരുടെ മോഹനഭാവവും തബലയും ഓടക്കുഴല്‍ വിളിയും മേളക്കൊഴുപ്പും ഒക്കെ കത്തുന്ന പകലില്‍ കുളിര്‍ മഴയായി നഗരത്തില്‍ പെയ്തിറങ്ങി.  വെള്ളിയാഴ്ച വൈകിട്ട് 6ന്  നടക്കുന്ന സമാപന സമ്മേളനം എം നൌഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം മുകേഷ് എംഎല്‍എ സമ്മാന വിതരണം നിര്‍വഹിക്കും. മേയര്‍ വി രാജേന്ദ്ര ബാബു അധ്യക്ഷനാകും.       Read on deshabhimani.com

Related News