തുലാവര്‍ഷം: 14 % മഴ കുറഞ്ഞുതൃശൂര്‍ > ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം) അവസാനിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ബുധനാഴ്ചവരെ തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് 14.2 ശതമാനം മഴക്കുറവ് കാലാവസ്ഥ വകുപ്പും മറ്റ് ഏജന്‍സികളും രേഖപ്പെടുത്തി. രണ്ടു മാസമായി 378.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 441.2 മില്ലിമീറ്റര്‍ കിട്ടണം. അഞ്ചു ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ ഒമ്പത് ജില്ലകളില്‍ കുറഞ്ഞു. ഏറ്റവും മഴക്കുറവ് പാലക്കാട് ജില്ലയിലാണ്. തുലാവര്‍ഷത്തില്‍ വിവിധ ജില്ലകളില്‍ ലഭിച്ച മഴ മില്ലിമീറ്ററില്‍  എറണാകുളം- 511 (15 ശതമാനം കൂടുതല്‍), കൊല്ലം- 640 (10 ശതമാനം കൂടുതല്‍), കോട്ടയം 566 (15 ശതമാനം കൂടുതല്‍), പത്തനംതിട്ട- 852 (49 ശതമാനം കൂടുതല്‍), തിരുവനന്തപുരം-492 (8 ശതമാനം കൂടുതല്‍), വയനാട്- 156 (49 ശതമാനം കുറവ്), ആലപ്പുഴ- 423 (18.2 ശതമാനം കുറവ്), ഇടുക്കി- 400 (22 ശതമാനം കുറവ്), കണ്ണൂര്‍-240 (25 ശതമാനം കുറവ്), കാസര്‍കോട്-166 (48 ശതമാനം കുറവ്),  കോഴിക്കോട്- 262 (33 ശതമാനം കുറവ്), മലപ്പുറം- 307 (28 ശതമാനം കുറവ്), പാലക്കാട്- 139 (65 ശതമാനം കുറവ്),  തൃശൂര്‍-303 (30 ശതമാനം കുറവ്). കഴിഞ്ഞവര്‍ഷം തുലാവര്‍ഷം 65 ശതമാനവും കാലവര്‍ഷം 34 ശതമാനവും കുറഞ്ഞത് കനത്ത വരള്‍ച്ചക്കിടയാക്കി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ ഒമ്പതു ശതമാനമാണ് മഴക്കുറവ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തില്‍ വേനല്‍ മഴ മെച്ചപ്പെട്ടാല്‍ ഇത്തവണ നല്ല കാലാവസ്ഥയാണെന്ന് പറയാമെന്ന് കാലാവസ്ഥഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനംമൂലം തമിഴ്നാട്ടില്‍ മഴ കിട്ടുന്നുണ്ട്. അത് ശക്തിപ്പെട്ടാല്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. Read on deshabhimani.com

Related News