പ്രളയക്കെടുതി: ശുചീകരണ പ്രവര്‍ത്തനത്തിന് 8000 വളണ്ടിയേര്‍സുമായി സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി



കൊച്ചി > പ്രളയക്കെടുതിയിലകപ്പെട്ട നാടിനെ വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങി സിപിഐ എം. തിരുവനന്തപുരം ജില്ലയിലെ സിപിഐ എം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ മുന്നിട്ടിറങ്ങുന്നത്. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളായ തിരുവല്ല, പെരിനാട്, റാന്നി, ഇരവിപേരൂര്‍, പന്തളം, ചെങ്ങനൂര്‍, കോഴഞ്ചേരി, കുട്ടനാട് എന്നിവിടങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 ഓളം വളണ്ടിയേര്‍സ് ആണ് രംഗത്തിറങ്ങുന്നത്.  പുനരധിവാസ ക്യാമ്പുകളില്‍ നിന്നും വീട്ടിലെത്തുന്നവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തികളാണ് ഏറ്റെടുക്കുന്നത്.  വീടുകളില്‍ അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്യുക, പരിസര ശുചീകരണം ഉറപ്പു വരുത്തുക, കുടിവെള്ളം ഉറപ്പു വരുത്തുക എന്നതിനായുള്ള അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ മേഖലകളില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ 500 വോളന്റ്റീയര്‍മാര്‍ ഉള്‍പ്പടെ 8000 ത്തിലേറെ വരുന്ന വോളന്റ്റീയര്‍മാരാണ് അഗസ്റ്റ് 31 ആം തീയതി വരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന് വിവിധ ഘട്ടങ്ങളായി ഏര്‍പ്പെടുന്നത്. പ്രളയം അതിരൂക്ഷമായി ബാധിച്ച തിരുവല്ല, പെരിനാട്, റാന്നി, ഇരവിപേരൂര്‍, പന്തളം, ചെങ്ങനൂര്‍, കോഴഞ്ചേരി, കുട്ടനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആണ് പ്രധാനമായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഇതിനായി ജില്ലയിലെ 19 ഏരിയ കമ്മിറ്റികളിലെ ഏരിയ സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 750 ലധികം പ്രവര്‍ത്തകര്‍ ഈ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയാണ്. നാളെ ചാല, വെള്ളറട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 450 വോളന്റ്റീയര്‍മാര്‍ തിരുവല്ലയിലും പെരിനാടും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.   Read on deshabhimani.com

Related News