ചെങ്ങന്നൂരില്‍ മുത്തശ്ശിയും മകളും കൊച്ചുമകനും വീടിനുള്ളില്‍ മരിച്ച നിലയില്‍



ചെങ്ങന്നൂര്‍ > ചെങ്ങന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കലം മാര്‍ത്തോമ പള്ളിക്ക് സമീപത്തെ വീട്ടിലെ മുത്തശ്ശിയെയും മകളെയയും കൊച്ചുമകനെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണാട്ടുവീട്ടില്‍ ശോശാമ്മ(96), മകള്‍ ബേബി (75), കൊച്ചുമകന്‍ റെനി (30) എന്നിവരാണ് മരിച്ചത്. ഈ  പ്രദേശത്ത് വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണോ മരണമെന്ന് വ്യക്തമല്ല. ഇവരുടെ മൃതദേഹം കുറ്റിക്കാട്ടുപിടിക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.   Read on deshabhimani.com

Related News