സമ്മാനത്തുക 'ദേശാഭിമാനി എന്റെ പത്രം' പദ്ധതിക്ക്ആലപ്പുഴ > ദേശാഭിമാനി അക്ഷരമുറ്റം മത്സരത്തില്‍ ഒന്നാംസമ്മാനമായി ലഭിച്ച തുക സ്കൂളില്‍ 'ദേശാഭിമാനി എന്റെ പത്രം' പദ്ധതി തുടങ്ങാന്‍ സംഭവനചെയ്ത് സഹോദരികള്‍. കലവൂര്‍ പ്രീതികുളങ്ങര ടിഎംപിഎല്‍പി സ്കൂളിലെ നാലാംക്ളാസ് വിദ്യാര്‍ഥിനി ആതിര മോഹനന്‍, സഹോദരി കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാംക്ളാസ് വിദ്യാര്‍ഥിനി അനുപമ മോഹനന്‍ എന്നിവരാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്. ആതിര പഠിക്കുന്ന പ്രീതികുളങ്ങര സ്കൂളിലേക്കാണ് പത്രം നല്‍കുക. ആതിരയ്ക്ക് ഒന്നാംസമ്മാനവും അനുപമയ്ക്ക് ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും ലഭിച്ചു. ആതിര ആദ്യമായി പങ്കെടുത്താണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അനുപമ 2014, 2015 വര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനം നേടി. ഇക്കുറി രണ്ടാംസ്ഥാനമാണ് ലഭിച്ചത്. അനുപമയ്ക്ക് സോഷ്യല്‍ സയന്‍സ് മത്സരത്തിലും സയന്‍സ് പ്രൊജക്ടിലും ഉപജില്ലയില്‍ ഒന്നാംസ്ഥാനവും സയന്‍സ് ക്വിസില്‍ രണ്ടാംസ്ഥാനവും ലഭിച്ചു. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനും അനുപമയ്ക്ക് കഴിഞ്ഞു. ഈ സഹോദരിമാരെ എഴുത്തിനിരുത്തിയത് മന്ത്രി ടി എം  തോമസ് ഐസക്കായിരുന്നു. മാതൃഭാഷാ മാധ്യമത്തില്‍ ബാലകൈരളിയിലൂടെയാണ് അനുപമയും ആതിരയും വളര്‍ന്നത്. കലവൂര്‍ ഗവ. എച്ച്എസ്എസ് പിടിഎ പ്രസിഡന്റും വാട്ടര്‍ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥനുമായ കലവൂര്‍ വടക്കേവെളി വി വി മോഹന്‍ദാസിന്റെയും കെഎസ്എഫ്ഇ കലവൂര്‍ ശാഖ ഉദ്യോഗസ്ഥ ആശയുടെയും മക്കളാണിവര്‍. Read on deshabhimani.com

Related News