അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും: മുഖ്യമന്ത്രിതിരുവനന്തപുരം > പൊലീസില്‍ ഉള്‍പ്പെടെ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബലപ്രയോഗവും ഭീഷണിയുമാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് ഇന്നത്തെ കാലത്ത് മാറ്റം വന്നിട്ടുണ്ട്. മൂന്നാംമുറ പോലെതന്നെ തീര്‍ത്തും ഇല്ലാതാകേണ്ട ഒന്നാണ് അഴിമതി. അത്തരം പരാതി ഉയര്‍ന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാമ്പില്‍ ലഭിച്ച പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുങ്കിെലേ സന്നിഗ്ധ ഘട്ടങ്ങളില്‍ വിവേകപൂര്‍വമായ തീരുമാനങ്ങളിലൂടെ വിജയിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.  നല്ല പൊലീസ് ഉദ്യോഗസ്ഥനാകാന്‍ കഴിവിനപ്പുറം ജോലിചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ആഴത്തിലറിയാനുള്ള മനസ് കൂടി വേണം. പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൌണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്എപി കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. Read on deshabhimani.com

Related News