കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി; സ്കൂള്‍ പരിസരത്ത് നിന്ന് ബോംബ് കണ്ടെടുത്തുകണ്ണൂര്‍ > കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വന്‍ തോതില്‍ ആയുധശേഖരം പിടികൂടി. തൊക്കിയലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പിടികൂടിയവയില്‍ സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെ ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. തൊക്കിലങ്ങാടിയില്‍ പ്രവൃത്തിക്കുന്ന കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിന്റെ പരിസരത്ത് നിന്നാണ് ആദ്യം ആയുധങ്ങള്‍ പിടികൂടിയത്. വടിവാള്‍, ശൂലങ്ങള്‍, ഇരുമ്പ് ദണ്ഡ്, ഒരു സീറ്റീല്‍ ബോംബും പിടിച്ചു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ട് പരിസരത്ത് നിന്നും ബോംബ് അടക്കമുള്ള മാരക ആയുധങ്ങളാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ 9 ഓടെ കൂത്തുപറമ്പ് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഈ ആയുധങ്ങള്‍ പിടികൂടിയത് .സ്റ്റീല്‍ ബോംബ്, വടിവാളുകള്‍, ശൂലം എന്നിവയാണ് പിടിച്ചത്. ആര്‍എസ് എസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനം ഉണ്ടായിരുന്നതിന്റെ ‘ഭാഗമായി നടത്തിയ പരിശോധനയില്‍ കാര്യാലയത്തില്‍ നിന്നും മാരക ശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു.  ഈ മേഖലകളില്‍ അക്രമം സൃഷ്ടിക്കാന്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ട്  എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടികൂടിയത്. ആര്‍ എസ് എസ് നിയന്ത്രണത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശാഖാ പ്രവര്‍ത്തനവും സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കാറുണ്ടായിരുന്നു. ഇതിന് സമീപത്ത് നിന്നാണ് ബോംബ് ഉള്‍പ്പെടെ കണ്ടെടുത്തത്. തട്ടോളിക്കര ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും  തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാളുകള്‍ കിട്ടിയത്. ആര്‍എസ്എസ് ക്രിമിനലുകള്‍ കേന്ദ്രീകരിക്കുന്ന മണലോടി പാലത്തിനടത്തുള്ള  പറമ്പിലാണ്  വടിവാളുകള്‍ കിട്ടിയത്. പൊലീസ് സ്ഥലതെത്തി മേല്‍നടപടി സ്വീകരിച്ചു.   Read on deshabhimani.com

Related News