കെ കുമാരമേനോന്‍ ഓര്‍മയായി



പൂഞ്ഞാര്‍ >  നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒളിത്താവളം ഒരുക്കിയ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്‌ കെ കുമാരമേനോന്‍ ഓര്‍മയായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ താന്‍ ജനിച്ച് വളര്‍ന്ന പൂഞ്ഞാറിന്റെ  മണ്ണില്‍ തന്നെ സംസ്‌ക്കരിക്കണമെന്ന ആഗ്രഹം സഫലമായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഏറെക്കാലം പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ചിരുന്ന പൂഞ്ഞാര്‍ പഞ്ചായത്ത് ഓഫീസില്‍ മൃതശരീരം ആദ്യം പൊതുദര്‍ശനത്തിന് വച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് വെട്ടിമറ്റത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പര്‍മാരും ജീവനക്കാരും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.   ഒരു മണിയോടെ ഇഎംഎസ് ഭവനില്‍ (സിപിഐ എം പൂഞ്ഞാര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ്) കൊണ്ടുവന്ന മൃതദേഹം സിപിഐ എം പൂഞ്ഞാര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പിപി ബാബുവിന്റെ നേതൃത്വത്തില്‍ റെഡ് വളണ്ടിയര്‍മാര്‍  ഏറ്റുവാങ്ങി. പിന്നീട് പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും, സര്‍വീസ് സംഘടനാ ജീവനക്കാരും, അദ്ദേഹത്തിന്റെ ശിഷ്യരും, സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ഇ എം എസ് ഭവനിലേയ്ക്ക് ഒഴുകിയെത്തി. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം വൈക്കം വിശ്വന്‍, എസ് ശര്‍മ്മ എംഎല്‍എ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചാക്കോച്ചന്‍ ,സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ആന്റോ ആന്റണി എംപി, സിഐറ്റിയു ജില്ലാ സെക്രട്ടറി റ്റിആര്‍ രഘുനാഥന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊഫ എംടി ജാസഫ്, സിജെ ജോസഫ്, കെഎം രാധാകൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ആര്‍ടി മധുസൂദനന്‍ ,അഡ്വ വി ജയപ്രകാശ്, അഡ്വ റെജി സഖറിയ, അഡ്വ. കെ അനില്‍കുമാര്‍, ജോയി, ജോര്‍ജ്ജ്, രമാ മോഹന്‍, സാനുജന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെആര്‍ അജയ്, സംസ്ഥാന കമ്മറ്റി അംഗം പിഎന്‍ ബിനു , കേരള കോണ്‍ഗ്രസ് എം പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കല്‍, കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇല്യാസ്, ഡിസിസി മെംബര്‍ ജോമോന്‍ ഐക്കര, മുന്‍ എംഎല്‍എ വിജെ ജോസ്, സിപിഐ എം പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് വെട്ടിമറ്റം, സിപിഐ എം പൂഞ്ഞാര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പിപി ബാബു, ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന്‍ ബാബു എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മൂന്ന് മണിയോടെ നൂറ് കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ നാട്ടുകാരെയും, കുടുംബാംഗങ്ങളെയും സാക്ഷി നിര്‍ത്തി സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് തീ കൊളുത്തി   Read on deshabhimani.com

Related News