7 സെന്റ് ഭൂമി സൗജന്യമായി നൽകി ഡിവൈഎഫ്‌ഐ മുൻ നേതാവ്



മാവേലിക്കര ഏഴ‌് സെന്റ് ഭൂമി നിർധനരായ രണ്ട‌് സ‌്ത്രീകൾക്ക് സൗജന്യമായി നൽകി മുൻ ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും എസ്എഫ്‌ഐ പെരിനാട് ഏരിയ മുൻ ജോയിന്റ് സെക്രട്ടറിയുമായ ചെട്ടികുളങ്ങര കൊയ‌്പ്പള്ളി കാരാഴ‌്മ കരിയത്ത് രാജീയത്തിൽ ജെ ആർ ദേവരാജപ്പണിക്കരാണ് തന്റെ വീടിനോട് ചേർന്നുള്ള ഭൂമി സൗജന്യമായി നൽകിയത്. വർഷങ്ങൾക്കു മുമ്പ് ക്യാൻസർ ബാധിച്ച‌് മരിച്ച പുഷ‌്പന്റെ ഭാര്യ മണിയമ്മയ‌്ക്ക് മൂന്ന‌് സെന്റും അവിവാഹിതയും നിരാലംബയുമായ കരിയത്ത് വീട്ടിൽ രാധയ‌്ക്ക് മൂന്ന‌് സെന്റുമാണ് നൽകിയത്. കൂടാതെ ഇരുവർക്കും വീട്ടിലേക്ക് വഴിക്കായി ഒരു സെന്റും നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌്ഗം അംഗം എം സത്യപാലൻ ഭൂമിയുടെ രേഖകൾ മണിയമ്മയ‌്ക്കും രാധയ‌്ക്കും കൈമാറി. Read on deshabhimani.com

Related News