സിപിഐ എം സംസ്ഥാനസമ്മേളനം സംഘാടകസമിതി രൂപീകരണ യോഗം 16ന്  തൃശൂര്‍ > സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 16ന് തൃശൂരില്‍ നടക്കും. വൈകിട്ട് നാലിന് തൃശൂര്‍ ടൌണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളനം തൃശൂരില്‍ ഫെബ്രുവരി 22, 23, 24, 25 തീയതികളിലാണ്. പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദിലും. സംസ്ഥാനസമ്മേളനം ചരിത്രസംഭവമാക്കി മാറ്റാന്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. 16ന് നടക്കുന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ പാര്‍ടി നേതാക്കള്‍ക്കുപുറമെ സാമൂഹ്യ, സാംസ്കാരിക, സാഹിത്യമേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അറിയിച്ചു.   Read on deshabhimani.com

Related News