കേസുകള്‍ സിബിഐക്ക് വിടണമെന്ന ആവശ്യം കേരളത്തെ അപമാനിക്കാന്‍കൊച്ചി > കേരളത്തിലെ ഏഴ് കൊലപാതക കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന ആവശ്യം സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നിയമവാഴ്ച തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാരിനെതിര നടപടി ക്ഷണിച്ചുവരുത്താന്‍ ആര്‍എസ്എസ് ബിജെപി നേതൃത്വം കരുതിക്കൂട്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നും ഹൈക്കോടതിയെ അറിയിച്ചു. കേസുകള്‍ സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തലശേരി അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍     ഹരേന്‍ പി റാവല്‍ ഇക്കാര്യം അറിയിച്ചത്. ഒരേ പരാതിതന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സംഘടനകളുടെയും വ്യക്തികളുടെയും പേരില്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. എല്ലാ പരാതികളിലെ ആരോപണങ്ങളും ഒന്നുതന്നെയായിരുന്നു. ഇതിന്റെ പകര്‍പ്പുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ പ്രത്യേകകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമല്ലെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കേസിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് അന്വേഷണത്തെക്കുറിച്ച് പരാതിയുമില്ല. സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചു . ഇരകളുടെ ബന്ധുക്കളാരും ഹര്‍ജിക്കാരെ കേസ് ഫയല്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല. കറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കേസുകളില്‍ തുടരന്വേഷണം നടത്താന്‍ മതിയായ കാരണം വേണം. സിബിഐ  രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.  കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് പൊലീസിനും സര്‍ക്കാരിനും ഉറപ്പുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. കൂടുതല്‍ വാദത്തിനായി കേസ് 14ലേക്ക് മാറ്റി. Read on deshabhimani.com

Related News