പ്രതിഷേധിക്കുക: ദളിത് ശോഷന്‍ മുക്തിമഞ്ച്തൃശൂര്‍ > മഹാരാഷ്ട്രയില്‍ ദളിതര്‍ക്കുനേരേ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ദളിത് ശോഷന്‍ മുക്തിമഞ്ച് ദേശീയ പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ പ്രതിഷേധിച്ചു. 1818 ല്‍ നടന്ന കൊറേഗാവ് യുദ്ധ വിജയത്തിന്റെ ഇരുന്നൂറാമത് വാര്‍ഷികാഘോഷത്തിന് ജനുവരി ഒന്നിന് പതിനായിരക്കണക്കിന് ദളിതര്‍ യുദ്ധസ്മാരകത്തിനടുത്തേക്ക് നീങ്ങുമ്പോഴാണ് കാവിക്കൊടികളേന്തിയ സവര്‍ണ ജാതിക്കാരായ മറാത്ത വിഭാഗം ആസൂത്രിത ആക്രമണം ആരംഭിച്ചത്. ആഴ്ചകള്‍ക്കുമുമ്പേ യുദ്ധ വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കാവശ്യമായ സുരക്ഷയൊരുക്കാന്‍ സംസ്ഥാനം‘ഭരിക്കുന്ന ബിജെപി- ശിവസേന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ആക്രമണത്തിലേക്ക് കാര്യങ്ങള്‍എത്തിച്ചത്.   കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയ സാമുദായിക കലാപങ്ങള്‍ ആസൂത്രിതമായി അഴിച്ചുവിടുകയാണ്. ദളിതരേയും ന്യൂനപക്ഷക്കാരേയും വേട്ടയാടി ഉന്മൂലനംചെയ്യാന്‍ ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളും ചില സവര്‍ണജാതിയില്‍പ്പെട്ടവരും ഒത്താശ ചെയ്യുന്നു. എല്ലാ ജനാധിപത്യശക്തികളും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും ദളിതര്‍ക്കാവശ്യമായ സംരക്ഷണം നല്‍കി ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News