ഉദിനൂരിന്റെ അക്ഷരമുറ്റത്ത് കൂട്ടുകാര്‍ വീണ്ടും

അക്ഷരമുറ്റം ക്വിസ് മത്സരത്തിനെത്തിയ കുട്ടികള്‍ പരസ്പരം സംശയം തീര്‍ക്കുന്നു


ഉദിനൂര്‍ > അക്ഷരമുറ്റത്ത് അറിവിന്റെ ആഹ്ളാദം പങ്കിട്ട് ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കാസര്‍കോട് ജില്ലാതല അക്ഷരമുറ്റം ക്വിസ്മത്സരം. ഏഴ് ഉപജില്ലയില്‍നിന്ന് ഒന്നുമുതല്‍ നാലുവരെ സമ്മാനം നേടിയവരാണ് ജില്ലാ മത്സരത്തിനെത്തിയത്. മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായി രണ്ടുവീതം പേര്‍ ചേര്‍ന്ന ഗ്രൂപ്പായി തിരിഞ്ഞാണ് കൂട്ടുകാര്‍ മത്സരത്തിനെത്തിയത്. ഉപജില്ലയിലെ ഒന്നും മൂന്നും സ്ഥാനക്കാര്‍ ഒരു ഗ്രൂപ്പും രണ്ടും നാലും സ്ഥാനക്കാര്‍ മറ്റൊരു ഗ്രൂപ്പുമായാണ് മത്സരിച്ചത്. മത്സരം പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ രാജന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം ടി വി ഗോവിന്ദന്‍, ജില്ലാപഞ്ചായത്ത് അംഗം പി സി സുബൈദ, ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സജീവ് കൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി, കെഎസ്ടിഎ ജില്ലാസെക്രട്ടറി എ പവിത്രന്‍, പ്രസിഡന്റ് കെ മോഹനന്‍, ഉദിനൂര്‍ സ്കൂള്‍ പ്രധാനാധ്യാപകന്‍ സി കെ രവീന്ദ്രന്‍, നാരായണന്‍ കാവുമ്പായി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ പി പി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ദേശാഭിമാനി ജില്ലാ ബ്യൂറോ ചീഫ് പി സുരേശന്‍ നന്ദിയും പറഞ്ഞു. ഉദിനൂര്‍ ഇ എം എസ് പഠനകേന്ദ്രം പ്രവര്‍ത്തകര്‍ നാടന്‍പാട്ട് അവതരിപിച്ചു. സമാപന സമ്മേളനത്തില്‍ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി സമ്മാനം വിതരണം ചെയ്തു.  ഒന്നാംസ്ഥാനക്കാര്‍ക്ക് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും രണ്ടാംസ്ഥാനക്കാര്‍ക്ക് 7,500 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കി. ചടങ്ങില്‍ വി ശിവദാസന്‍ അധ്യക്ഷനായി. പി വി ഭാസ്കരന്‍ സ്വാഗതവും പി പി കരുണാകരന്‍ നന്ദിയും പറഞ്ഞു. ആദ്യ രണ്ട് സ്ഥാനക്കാരായ ടീമുകള്‍ക്ക് 25ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലില്‍ പങ്കെടുക്കാം. Read on deshabhimani.com

Related News