പെട്രോളിയം വിലവർധനക്കെതിരെ എസ്‌എഫ്‌ഐയുടെ ലഘുലേഖ പ്രചാരണം

പെട്രോളിയം വിലവർധനക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ ലഘുലേഖ പ്രചാരണം പടന്നക്കാട് പെട്രോൾ പമ്പിൽ ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്‌ 'ഞങ്ങളും പ്രതിഷേധത്തിലാണ്, ഇന്ധന വിലവർധനക്കെതിരെ...’ എന്ന മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച്‌ എസ്‌എഫ്ഐ  നേതൃത്വത്തിൽ ലഘുലേഖ വിതരണംചെയ്തു. പടന്നക്കാട് പെട്രോൾ പമ്പിൽ ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്‌ഘാടനംചെയ്തു. എം അനഘ  അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ജയനാരായണൻ, മുഹമ്മദ് അനീസ് എന്നിവർ സംസാരിച്ചു.  രാഹുൽ രാജ് സ്വാഗതം പറഞ്ഞു.  തൃക്കരിപ്പൂർ തങ്കയം പമ്പിൽ  സിപിഐ എം  ഏരിയാകമ്മിറ്റിയംഗം  എം രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. അതുൽ തമ്പാൻ, പി വൈശാഖ്പി,  എം കെ സുജിത്ത്, എം ടി ആനിട്രീസ, പി വി അമൽദാസ്  എന്നിവർ സംസാരിച്ചു.   ഷിപിൻ  അധ്യക്ഷനായി. കെ  വി യദു സ്വാഗതം പറഞ്ഞു.  നീലേശ്വരം നഗരത്തിലെ പമ്പുകളിൽ ലഘുലേഘ വിതരണംചെയ്‌തു.  ജില്ലാ പ്രസിഡന്റ് എം വി രതീഷ്,  എ അഭിജിത്ത്, പി കെ ശ്രീരാജ്, കെ നന്ദലാൽ, പി വി ഗോകുൽ, എം ഷാരൂൺ , കെ  ഷിബിൻ  എന്നിവർ സംസാരിച്ചു.    ഉദുമ,കളനാട്, കോട്ടിക്കുളം, പൊയ്‌നച്ചി തുടങ്ങിയ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു ലഘുലേഖ വിതരണം ചെയ്തു. ഏറിയ സെക്രട്ടറി കെ രഹിൽ, എം വിപിൻ, വി അഖിൽ  എന്നിവർ സംസാരിച്ചു.  വിദ്യാനഗർ പെട്രോൾ പമ്പിൽ ലഘുലേഘ വിതരണം ചെയ്തു. കെ സവാദ് സംസാരിച്ചു.   ചെറുവത്തൂർ നഗരത്തിലെ പെട്രോൾ പമ്പുകളിൽ ലഘുലേഘ നൽകി ഏരിയ സെക്രട്ടറി വി പി അഭിജിത്ത്, പ്രസിഡന്റ് കെ അഭിരാം, എം വിപിൻ ദാസ് എന്നിവർ സംസാരിച്ചു.   ഒടയംചാൽ പെട്രോൾ പമ്പിനു മുന്നിൽ  പ്രതിഷേധ സംഗമവും  ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറിയറ്റ്‌ അംഗം  ശില്പ  ഉദ്ഘാടനംചെയ്തു.  നീരജ്,രാജേശ്വരി,  അഭിനന്ദ്, ദേവദാസ് എന്നിവർ സംസാരിച്ചു.  സച്ചിൻ ഗോപു അധ്യക്ഷനായി.  വിഷ്ണു  സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News