വിളക്കന്നൂരില്‍ ലീഗക്രമം: 2 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്ശ്രീകണ്ഠപുരം  > താഴെവിളക്കന്നൂരില്‍ ലീഗ് അക്രമത്തില്‍ രണ്ട് സിപിഐ  എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷാക്കിര്‍(22), രാഹുല്‍(21) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവില്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി വിളക്കന്നൂരില്‍ കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ നേത്യത്വത്തില്‍ വൈദ്യുതി തൂണില്‍ ചുവപ്പ് പെയിന്റ് ചെയ്തിരുന്നു.   ലീഗുകാര്‍ മാരകായുധങ്ങളുമായി പോസ്റ്റില്‍ പച്ച പെയിന്റടിച്ചു. ഇത് ചോദ്യം ചെയ്ത രാഹുലിന്റെ തലയില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്  അടിച്ചു. കൂടെ ഉണ്ടായിരുന്ന ഷാക്കിറിനെയും ആക്രമിച്ചു. ഷാക്കിറിന്റെ മൂക്കിന്റെ പാലം  തകര്‍ന്നു. കറുത്താണ്ടിരകത്ത് ഷെമീര്‍, പീടിക വളപ്പില്‍ നംഷീദ്, പൂവ്വം കുളത്തില്‍ അഷ്കര്‍, കൊളൈക്കര ഷുഹൈബ്, വെള്ളത്താന്റകത്ത് അബ്ദുള്‍ റസാഖ്, കന്നടിയന്റകത്ത് ഫാറൂഖ്, പീടിക വളപ്പില്‍ അനീസ്, റാസിഖ് മുസ്തഫ, കെ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.  സംഭവമറിഞ്ഞെത്തിയ സിപിഐ എം പ്രവര്‍ത്തകരെയും ആക്രമിച്ചു.  വിളക്കന്നൂരില്‍  മാസങ്ങള്‍ക്ക് മുമ്പ്  ലീഗ്  നേതാവടക്കം നിരവധിപേര്‍ ലീഗ് ബന്ധം ഉപേക്ഷിച്ച് സിപി ഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ വിറളിപൂണ്ട് പാര്‍ട്ടി പതാകകളും  ഓഫീസുകളും നശിപ്പിച്ചു.  അക്രമത്തില്‍ സിപിഐ  എം ചുഴലി ലോക്കല്‍ സെക്രട്ടറി പ്രകാശന്‍ പ്രതിഷേധിച്ചു. Read on deshabhimani.com

Related News