ജ്വലിച്ചുയര്‍ന്നു അമരസ്മരണ

സിപിഐ എം തലശേരി ഏരിയാസമ്മേളനം ടി സി ഉമ്മര്‍ നഗറില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.


 തലശേരി > ആര്‍എസ്എസ് കടന്നാക്രമണങ്ങളെ ജീവന്‍നല്‍കി ചെറുക്കുന്ന പോരാളികളുടെ നാട്ടില്‍ രക്തസാക്ഷി സ്മരണയെ സാക്ഷിനിര്‍ത്തി സിപിഐ എം തലശേരി ഏരിയാസമ്മേളനത്തിന് തുടക്കം. തലശേരി ടൌണ്‍ഹാളിനടുത്ത സര്‍ക്കസ് ഗ്രൌണ്ടിലെ ടി സി ഉമ്മര്‍ നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പുഞ്ചയില്‍ നാണു പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.  ടി പി ശ്രീധരന്റെ താല്‍ക്കാലിക അധ്യക്ഷതയിലാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. തിരുവങ്ങാട് സ്പോര്‍ടിങ്യൂത്ത്സ്ലൈബ്രറിയുടെ ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. എം സി പവിത്രന്‍ രക്തസാക്ഷി പ്രമേയവും വി കെ സുരേഷ്ബാബു അനുശോചനപ്രമേയവും അവതരിപ്പിച്ചു. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സംസാരിച്ചു. കാത്താണ്ടി റസാഖ് സ്വാഗതം പറഞ്ഞു.  165 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  ടി പി ശ്രീധരന്‍, സി കെ രമേശന്‍, മുഹമ്മദ്അഫ്സല്‍, പി വിനീത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. എം സി പവിത്രന്‍, പുഞ്ചയില്‍ നാണു, സി പി കുഞ്ഞിരാമന്‍, വാഴയില്‍ ശശി, വി സതി എന്നിവരടങ്ങിയതാണ് സ്റ്റിയറിങ് കമ്മിറ്റി. വി കെ സുരേഷ് ബാബു(പ്രമേയം), എ വാസു (മിനുട്സ്), എ രമേഷ്ബാബു (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.  ഏരിയാ സെക്രട്ടറി എം സി പവിത്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച ആരംഭിച്ചു. ജില്ലാസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, ടി കൃഷ്ണന്‍, ഡോ. വി ശിവദാസന്‍, ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, പനോളിവത്സന്‍, എന്‍ ചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ജില്ലാസെക്രട്ടറിയറ്റംഗം കാരായിരാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും സമ്മേളനത്തിനെത്തിയത്.  വളണ്ടിയര്‍മാര്‍ച്ചും പ്രകടനവും വെള്ളിയാഴ്ച വൈകിട്ട് നാലിന് ടൌണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കും. പുതിയബസ്സ്റ്റാന്‍ഡിലെ ഇ നാരായണന്‍ നഗറിലെ പൊതുസമ്മേളനത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, കെ കെ രാഗേഷ് എംപി തുടങ്ങിയവര്‍ സംസാരിക്കും. കലാപരിപാടികളു മുണ്ടാകും. Read on deshabhimani.com

Related News