ചെറുവാഞ്ചേരി സിപിഐ എം ഓഫീസ് 30-ാം തവണയും ആര്‍എസ്എസ്സുകാര്‍ തകര്‍ത്തുകൂത്തുപറമ്പ് > ചെറുവാഞ്ചേരിയില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസും ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ശിലാഫലകവും ആര്‍എസ്എസ്സുകാര്‍ തകര്‍ത്തു. തുടര്‍ച്ചയായി മുപ്പതാം തവണയാണ് ബ്രാഞ്ച് ഓഫീസ് തകര്‍ക്കുന്നത്.  ചെറുവാഞ്ചേരി ടൌണിലെ ബ്രാഞ്ച് ഓഫീസാണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഓഫീസ് വീണ്ടും തകര്‍ത്തത്. കെട്ടിടത്തിന്റെ ഓട് നീക്കി അകത്ത് കടന്ന അക്രമികള്‍ വാതിലും ഫര്‍ണിച്ചറും അടിച്ച് തകര്‍ക്കുകയും പാര്‍ടി പതാകകള്‍ നശിപ്പിക്കുകയും ചെയ്തു. മേശയും കസേരകളും മോഷ്ടിക്കുകയുംചെയ്തു. ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപം ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ സ്ഥാപിച്ച ശിലാഫലകമാണ് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ചെറുവാഞ്ചേരി മേഖലയില്‍ സിപിഐ എമ്മിന് വര്‍ധിച്ചുവരുന്ന  സ്വാധീനത്തില്‍ വിറളിപൂണ്ടാണ് ആര്‍എസ്എസ് സംഘം തുടര്‍ച്ചയായി അക്രമം നടത്തുന്നത്. അക്രമം നടന്ന സ്ഥലം തലശേരി എഎസ്പി നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സന്ദര്‍ശിച്ചു. കണ്ണൂരില്‍നിന്ന്  വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അനേഷണം നടത്തി. Read on deshabhimani.com

Related News