വാഹന പണിമുടക്ക് വിജയിപ്പിക്കുകകണ്ണൂര്‍>  മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനെതിരെ ആറിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനപണിമുടക്ക് വന്‍വിജയമാക്കാന്‍ മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി  തീരുമാനിച്ചു. ഗതാഗതമേഖലയാകെ കുത്തകവല്‍ക്കരിക്കുകയും ദശലക്ഷകണക്കിന് തൊഴിലാളികളെയും തൊഴിലുടമകളെയും  തെരുവാധാരമാക്കി മോട്ടോര്‍ മേഖലയാകെ തകര്‍ക്കുന്ന ഭേദഗതി ബില്‍ അഞ്ചിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നറുപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പണിമുടക്ക്. അഞ്ചിന് വാഹന ഉടമകളും  തൊഴിലാളികളും സംയുക്തമായി  പ്രകടനം നടത്തും. ആറിന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ്വരെയാണ് പണിമുടക്ക്.  ഓട്ടോ, ലൈറ്റ് മോട്ടോര്‍, ലോറികള്‍, ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി, വര്‍ക്ക്ഷോപ്പുകള്‍, യൂസ്ഡ് കാര്‍ ഏജന്‍സികള്‍, സ്പെയര്‍പാര്‍ട്ട് മേഖല എന്നിവയടക്കം മോട്ടോര്‍ വാഹനമേഖലയാകെയും സ്വകര്യവാഹനങ്ങളും പണിമുടക്കില്‍ സഹകരിക്കണമെന്ന് സി കണ്ണന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി യോഗം അഭ്യര്‍ഥിച്ചു.  രാജ്കുമാര്‍ കരുവാരത്ത് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ ജയരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി പി ശ്രീധരന്‍, വി വി ശശീന്ദ്രന്‍, താവം ബാലകൃഷ്ണന്‍, കെ ഭാസ്കരന്‍, പി കെ സത്യന്‍, വി ജലീല്‍, പി കെ പവിത്രന്‍, എ വി പ്രകാശന്‍, എം വി പ്രേമരാജന്‍, പി കെ ഗോപിനാഥന്‍, പി വി രാജേന്ദ്രന്‍, സി പി സുധീര്‍, കെ ബഷീര്‍, എം കെ ഗോപി, എം പി അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News