കോട്ടയം ചുവപ്പണിയും

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം നാഗമ്പടത്ത് ഗുഡ്ഷെഡ് തൊഴിലാളികള്‍ (സിഐടിയു) നിര്‍മിച്ച പി കൃഷ്ണപിള്ള അന്ത്യനാളുകള്‍ ചിലവഴിച്ച മുഹമ്മയിലെ കുടിലിന്റെ മാതൃക


 വി വി ദക്ഷിണാമൂര്‍ത്തി നഗര്‍(കോട്ടയം) > അക്ഷരനഗരിയെ ത്രസിപ്പിക്കുന്ന പടുകൂറ്റന്‍ ചുവപ്പുസേനാമാര്‍ച്ചോടെയും പതിനായിരങ്ങളുടെ ബഹുജനറാലിയോടെയും നാലുദിവസത്തെ സിപിഐ എം ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച പരിസമാപ്തിയാകും.   പുരോഗമന പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ പുതിയ ചരിത്രം രചിച്ച കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നഗരത്തില്‍ നടക്കുന്ന ചുവപ്പുസേനാ മാര്‍ച്ചില്‍ പതിനായിരം വളണ്ടിയര്‍മാര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം അറിയിച്ചു. ബഹുജനറാലിയിയില്‍ പതിനായിരങ്ങളും. കുപ്രചാരണങ്ങളും ആക്രമണങ്ങളും അതിജീവിച്ച് അധ്വാനിക്കുന്നവന്റെ അത്താണിയായ മഹാപ്രസ്ഥാനത്തിന്റെ സംഘടനാശക്തി വിളിച്ചോതുന്നതാകും ബഹുജനറാലി. പ്രതിനിധി സമ്മേളനം വ്യാഴാഴ്ചയും തുടരും. പന്ത്രണ്ട് ഏരിയയില്‍നിന്നും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ചും 36 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാര്‍ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളുടെയും നിലപാടുകളുടെയും അവലോകനവും വിലയിരുത്തലുമായി തികച്ചും സൃഷ്ടിപരമായിരുന്നു ചര്‍ച്ചകള്‍. മാറ്റങ്ങളും തിരുത്തലുകളും വേണ്ടിടത്ത് അവ നടപ്പാക്കും. ബഹുജനാടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ ജനപക്ഷത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തുടര്‍ന്നും ഏറ്റെടുക്കും. പ്രത്യയശാസ്ത്രത്തിലും നിലപാടുകളിലും അടിയുറച്ച നിസ്വാര്‍ഥ പ്രവര്‍ത്തനത്തിന് പുതിയ ഉണര്‍വേകിയാണ് സമ്മേളനം അവസാന ദിവസത്തിലേക്ക് കടക്കുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ അധികരിച്ചുള്ള പൊതുചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സംഘടനാ കാര്യങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, ബേബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പൊതുചര്‍ച്ചയില്‍ പി എന്‍ ബിനു, ടി എസ് ജയന്‍(അയര്‍ക്കുന്നം), അബ്ദുള്‍ കരീം, പി എസ് സുരേന്ദ്രന്‍, തങ്കമ്മ ജോര്‍ജ്കുട്ടി(കാഞ്ഞിരപ്പള്ളി), എ എം ഏബ്രഹാം, ഹരിപ്രിയ, കെ എസ് ഗിരീഷ്(പുതുപ്പള്ളി), ജോസഫ് ഫിലിപ്പ്, ശോഭനകുമാരി, പി എ നസീര്‍(ചങ്ങനാശേരി), കെ കെ ശശികുമാര്‍, ടി സി വിനോദ്, പത്മ ചന്ദ്രന്‍(കടുത്തുരുത്തി), പ്രശാന്ത്, വി ജി ലാല്‍ (വാഴൂര്‍), ഹരിഹരന്‍, കുര്യാക്കോസ് ജോസഫ്(പൂഞ്ഞാര്‍), അഡ്വ. കെ കെ രഞ്ജിത്, പി ശശിധരന്‍(വൈക്കം), കെ എസ് രാജു, തങ്കമണി ശശി, സജേഷ് ശശി(പാലാ), ഡോ. കുസുമന്‍, കെ ജി രമ(തലയോലപ്പറമ്പ്), ഇ എസ് ബിജു, പി കെ ഷാജി, റിജേഷ് കെ ബാബു, കെ കെ ഹരിക്കുട്ടന്‍(ഏറ്റുമാനൂര്‍), ജെയ്ക് സി തോമസ്, അഡ്വ. ഷീജ അനില്‍ (കോട്ടയം), വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി കെ പത്മകുമാര്‍, എസ് വിനോദ്, പ്രദീപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകിട്ട് ഒ എന്‍ വി നഗറില്‍(തിരുനക്കര മൈതാനം) നടന്ന വര്‍ഗീയവിരുദ്ധ സെമിനാര്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജയിംസ് മണിമല അധ്യക്ഷനായി. സ്വാമി സന്ദീപാനന്ദഗിരി, തിരുനക്കര പുത്തന്‍പള്ളി ഇമാം താഹാ മൌലവി എന്നിവര്‍ സംസാരിച്ചു. വി എന്‍ വാസവന്‍, സി ജെ ജോസഫ്, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റജി സക്കറിയ, പി ജെ വര്‍ഗീസ്, ബി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. എം കെ പ്രഭാകരന്‍ സ്വാഗതവും സുനില്‍ തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോട്ടയം 'സംഘകല'യുടെ 'ബലികുടീരങ്ങളേ' സ്മൃതി ഗാനമാലിക അരങ്ങേറി. വ്യാഴാഴ്ച പകല്‍ രണ്ടിന് ചുവപ്പുസേനാ മാര്‍ച്ചിനുള്ള വളണ്ടിയര്‍മാര്‍ പൊലീസ് പരേഡ് ഗ്രൌണ്ട് പരിസരത്ത് അണിനിരക്കും. പകല്‍ മൂന്നിന് മാര്‍ച്ച് തുടങ്ങും. ബഹുജനറാലി വൈകിട്ട് നാലിന് നാഗമ്പടം പോപ്പ് മൈതാനത്തുനിന്നും ആരംഭിക്കും. സ. പി കൃഷ്ണപിള്ള നഗറില്‍(തിരുനക്കര മൈതാനം) വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, പി കെ ഗുരദാസന്‍, ഡോ. ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, കെ ജെ തോമസ്, മന്ത്രി എം എം മണി എന്നിവര്‍ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി ചങ്ങനാശേരി 'കൈരളി' ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. Read on deshabhimani.com

Related News