വൈലോപ്പിള്ളിക്ക് മുളന്തുരുത്തിയില്‍ സ്മാരകം നിര്‍മിക്കണം: കലാസാഹിത്യ സംഘംമുളന്തുരുത്തി > പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ സംസ്ഥാന അധ്യക്ഷനും മുളന്തുരുത്തി ഗവ. ഹൈസ്കൂള്‍ അധ്യാപകനുമായ വൈലോപ്പിള്ളിക്ക് മുളന്തുരുത്തിയില്‍ സ്മാരകം നിര്‍മിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെമിനാര്‍ ആവശ്യപ്പെട്ടു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ സാംസ്കാരികസംഗമവും സെമിനാറും സംഘടിപ്പിച്ചത്. മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സെമിനാര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൌലോസ് അധ്യക്ഷനായി. പുരോഗമന സാംസ്കാരിക പ്രസ്ഥാനവും ഇടതുപക്ഷകേരളവും എന്ന വിഷയത്തില്‍ പ്രൊഫ എം എം നാരായണനും സാംസ്കാരികദേശീയതയും ദേശീയസംസ്കാരവും എന്ന വിഷയത്തില്‍ കെഇഎന്നും പ്രഭാഷണം നടത്തി.  വൈകിട്ട് നടത്തിയ സാംസ്കാരികസംഗമത്തില്‍ ടി സി ഷിബു അധ്യക്ഷനായി. കൊച്ചി ശാസത്ര-സാങ്കേതിക സര്‍വകലാശാലാ പ്രൊ. വൈസ്ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍, വിവിധ മേഖലകളില്‍ പുരസ്കാരജേതാക്കളായ രവിത ഹരിദാസ്, ജയകുമാര്‍ ചെങ്ങമനാട്, എ ആര്‍ രതീശന്‍, സി എന്‍ കുഞ്ഞുമോള്‍ എന്നിവരെ സെമിനാറില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ രവിക്കുട്ടന്‍ സ്വാഗതവും കെ ടി സാബു നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി നവോത്ഥാന സ്മൃതിപ്രദര്‍ശനം സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം സംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൌലോസ് ഉദ്ഘാടനംചെയ്തു Read on deshabhimani.com

Related News