ചരിത്രം നേരമ്പോക്കല്ല: ഇന്നസെന്റ് എംപിപെരുമ്പാവൂര്‍ > ചരിത്രസംഭവങ്ങള്‍ നേരംപോക്കിനു മാത്രം പഠിച്ചാല്‍മതിയാകില്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെടുകയാണെന്ന് ഇന്നസെന്റ് എംപി. ഒഡീസിയ-അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം വളയന്‍ചിറങ്ങര ഗവ. എല്‍പിഎസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ക്കുമുന്നെ വിദേശീയര്‍ കേരളത്തിന് അവരുടെ വിജ്ഞാനസമ്പത്ത് കൈമാറിയിട്ടുണ്ട്. എന്നാല്‍ സ്കൂള്‍ കാലഘട്ടത്തില്‍ അവയെല്ലാം നമുക്ക് തമാശയായി. ഇപ്പോള്‍ കാലം മാറി. കുട്ടിക്കാലംമുതല്‍ ലോകവിവരം തേടണം. അങ്ങനെ കുട്ടികളുടെ കഴിവുണര്‍ത്താന്‍ അക്ഷരമുറ്റം ക്വിസിന് കഴിഞ്ഞു. സ്കൂള്‍തലത്തിലെ പാഠപുസ്തകങ്ങളിലുള്ളതിനെക്കാള്‍ കൂടുതല്‍ അറിവ് ഇത്തരം വേദികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നു. സ്കൂള്‍പഠനം പൂര്‍ത്തിയാക്കാത്ത തന്റെ പുസ്തകം (ക്യാന്‍സര്‍ വാര്‍ഡിലെ ചിരി) പാഠമാക്കിയത് മറ്റൊരു ചരിത്രമായെന്നും ചെറുചിരിയോടെ ഇന്നസെന്റ്. Read on deshabhimani.com

Related News