ഫുട്ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്ആലുവ > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ആലുവ മുനിസിപ്പല്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള സെവന്‍സ് ഫ്ളഡ്ലിറ്റ് ഫുട്ബോള്‍മേള രണ്ടുദിനം പിന്നിട്ടു. രണ്ടാംദിനത്തിലെ ആദ്യ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാലടി അങ്കമാലിലെ തോല്‍പ്പിച്ചു. മാന്‍ ഓഫ് ദി മാച്ചായി കാലടിയുടെ ജോയല്‍ ജോര്‍ജിനെ തെരഞ്ഞെടുത്തു.  രണ്ടാം കളിയില്‍ ആലുവ ഷൂട്ടൌട്ടില്‍ വൈറ്റിലയെ പരാജയപ്പെടുത്തി. മുളന്തുരുത്തി നെടുമ്പാശേരിയേയും കോതമംഗലം കൂത്താട്ടുകുളത്തേയും മൂവാറ്റുപുഴ പറവൂരിനേയും നേരിട്ട മൂന്ന് മത്സരങ്ങളും ബുധനാഴ്ച നടന്നു. വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യദിനത്തില്‍ കളമശേരി 3-1ന് ആലങ്ങാടിനെ കീഴ്പ്പെടുത്തിയപ്പോള്‍ കൊച്ചി 3-1ന് തൃപ്പൂണിത്തുറയെയും കവളങ്ങാട് 2-1ന് പള്ളുരുത്തിയേയും പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് എറണാകുളം വൈപ്പിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് കോലഞ്ചേരി പെരുമ്പാവൂരിനെ തോല്‍പ്പിച്ചു.  Read on deshabhimani.com

Related News