ഇവര്‍ ഇരട്ട വസന്തങ്ങള്‍ആറ്റിങ്ങല്‍ > കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങള്‍ എന്നതു മാത്രമല്ല, കലാരംഗത്തിനുള്ള ഇരട്ട വാഗ്ദാനം കൂടിയാണ് നിരഞ്ജനും നീരജയും. ദര്‍ശന എച്ച്എസ്എസിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ ഇരുവരും ഇരട്ട സഹോദരങ്ങള്‍. അഞ്ചുവയസ്സുമുതല്‍ സംഗീതം അഭ്യസിക്കുന്ന ഇരുവര്‍ക്കും ഒരേ വേദിയില്‍ മത്സരിക്കാനുള്ള അവസരവും ലഭിച്ചു. നീരജ തിരുവാതിരയിലും നിരഞ്ജന്‍ ലളിതഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കഥകളിസംഗീതത്തിലും നിരഞ്ജന് രണ്ടാം സ്ഥാനമുണ്ട്. ഇരുവരും ചേര്‍ന്ന് സംഘഗാന മത്സരത്തിലും പങ്കെടുത്തു. യുവജനക്ഷേമ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എല്‍ പി ഡയസ്നോണിന്റെയും എസ്സിഇആര്‍ടി ജീവനക്കാരി എം ആര്‍ രാജിയുടെയും മക്കളാണ്. അധ്യാപകനും നാടന്‍പാട്ട് കലാകാരനുമായ വട്ടപ്പറമ്പില്‍ പീതാംബരന്റെ പേരക്കുട്ടികളാണ്.   Read on deshabhimani.com

Related News