ഭാഗ്യക്കു വഴങ്ങാത്ത ഭാഷയോ!  ആറ്റിങ്ങല്‍ > ഭാഗ്യമുരളിക്ക് ഭാഷയൊരു ഹരമാണ്. മത്സരം ഏതു ഭാഷയിലായാലും വിജയമുറപ്പ്്. ജില്ലാസ്കൂള്‍ കലോത്സവത്തില്‍ ഹിന്ദി, തമിഴ്, ഉറുദു ഭാഷയിലെ മത്സരങ്ങളില്‍ വിജയിയായിരിക്കുകയാണ് ഈ മിടുക്കി. ഹിന്ദി കഥാരചനയില്‍ ഒന്നും തമിഴ് പദ്യപാരായണത്തില്‍ എ ഗ്രേഡും ഉറുദു സംഘഗാനത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. അയിലം ഗവ. ഹൈസ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഭാഗ്യ ബാലസംഘം ഏരിയ വൈസ് പ്രസിഡന്റും മുദാക്കല്‍ മേഖലാ പ്രസിഡന്റുമാണ്.   Read on deshabhimani.com

Related News