ബഹുജന അടിത്തറ വിപുലമായി: കെ പി സതീഷ്ചന്ദ്രന്‍കാസര്‍കോട് > സിപിഐ എമ്മിലേക്ക് മതന്യൂനപക്ഷവും മതനിരപേക്ഷ വിഭാഗവും വന്‍തോതില്‍ കടന്നുവരികയാണെന്ന് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ ജനമുന്നേറ്റം. സിപിഐ എം ജില്ലാസമ്മേളനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സതീഷ്ചന്ദ്രന്‍. ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടി സിപിഐ എമ്മാണ്. ചന്ദ്രഗിരിപ്പുഴക്ക് തെക്കുള്ള പ്രദേശങ്ങളിലുള്ളത്ര പാര്‍ടി സ്വാധീനം വടക്കില്ല. അത് പരിഹരിക്കാനാവശ്യമായ തീരുമാനങ്ങള്‍ ജില്ലാ സമ്മേളനത്തിലുണ്ടാകും. കഴിഞ്ഞ രണ്ട് ജില്ലാസമ്മേളനങ്ങളില്‍ ജില്ലാകമ്മിറ്റിയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കാര്യമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഭാവിയിലും അത് തുടരും. കാസര്‍കോട് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആവശ്യമാണ്. യുഡിഎഫ് സര്‍ക്കാര്‍  അവസാന കാലത്ത് ബദിയടുക്കയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത് ആരെയോ ബോധ്യപ്പെടുത്തുന്നതിനാണ്. തട്ടിക്കൂട്ട് മെഡിക്കല്‍ കോളേജല്ല ജനങ്ങള്‍ക്ക് വേണ്ടത്. സോളാര്‍ പാര്‍ക്കിന് 1000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിര്‍ത്തിരുന്നു. 250 ഏക്കര്‍ സ്ഥലം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ജില്ലയിലെ മറ്റ് വികസന പ്രവര്‍ത്തനത്തിന് വേണ്ട സര്‍ക്കാര്‍ സ്ഥലം സോളാര്‍ പാര്‍ക്കിന് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാര്‍ടിക്കെന്നും സതീഷ്ചന്ദ്രന്‍ വ്യക്തമാക്കി.   Read on deshabhimani.com

Related News